ADVERTISEMENT

കൈകാലുകളിലെ സന്ധികൾക്കുണ്ടാകുന്ന വേദനയ്ക്കും നീരിനും ശമനം കിട്ടുന്നതിനു സഹായിക്കുന്ന ആസനമാണ് ഗരുഡാസനം. അടിവയറിനും അതിനോടനുബന്ധിച്ചുള്ള അവയവങ്ങൾക്കും ത്വരിതഗതിയിലുള്ള പ്രവർത്തനം കിട്ടുന്നു. ഗർഭപാത്രവും ആ ഭാഗത്തുള്ള നാഡീഞരമ്പുകളും സുഗമമായി പ്രവർത്തിക്കുന്നതിനും ഈ യോഗ സഹായിക്കും. 

ചെയ്യുന്ന വിധം
കാലുകൾ രണ്ടും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തിനുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. വലതുകാൽ മടക്കിവയ്ക്കുക. വലതുകാൽ മടക്കി ഇടതുകാലിന്റെ ഇടതുവശത്തുകൂടി കൊണ്ടുവന്ന് ആ കാലിന്റെ വിരലുകൾ ഇടതുകാലിന്റെ കുഴയിൽ വലതുവശത്ത‍ായി ഉറപ്പിച്ചു വയ്ക്കുക. അതേപോലെ വലതുകൈ ഇടതുകയ്യുടെ മുകളിൽക്കൂടി കൊണ്ടുവന്ന് ഉള്ളംകൈകൾ രണ്ടും ചേർത്ത് തൊഴുതു പിടിക്കുക. 

കൈകൾ കഴിയുന്നത്ര മുകളിലേക്കുർത്താൻ ശ്രമിക്കുകയും ചെയ്യുക ഈ അവസ്ഥയിൽ സാധാരണരീതിയിൽ ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതേ പോലെതന്നെ കൈകാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്. ഇങ്ങനെ കൈകാലുകൾ തിര‍ിച്ചുവച്ച് ഒന്നോ രണ്ടോ തവണ മ‍ാറിമാറി ആവർത്തിക്കാവുന്നത‍ാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com