ADVERTISEMENT

ഗർഭിണികളിലുണ്ടാകുന്ന പ്രമേഹരോഗത്തിന് വളരെയധികം ഫലപ്രദമാണ് ഗോമുഖാസനം. അടിവയറിലെ പേശികൾക്കും ആന്തരികാവയവങ്ങൾക്കും ശരിയായ രീതിയിലുള്ള പ്രവർത്തനം കിട്ടുന്നു. ഗർ‍ഭപാത്രത്തിനു മേൽപ്പോട്ടുള്ള വലിവു കിട്ടുന്നു. നട്ടെല്ലും പുറത്തെ പേശികളും പ്രവർത്തനനിരതമാകുന്നു. കാൽപ്പത്തികളിലുണ്ടാകുന്ന നീരിനു ശമനം കിട്ടുന്നു സുഖപ്രസവത്തിനു വളരെയധികം സഹായിക്കുന്ന ഒരു ആസനമാണിത്. 

ചെയ്യുന്ന വിധം
കാലുകൾ രണ്ടും പുറകോട്ടു മടക്കി മുട്ടുകുത്തി നിവർന്നു നിൽക്കുക. കാൽപ്പാദങ്ങൾ രണ്ടും ചേർന്നും തറയിൽ പതിഞ്ഞും ഇരിക്കേണ്ടതാണ്. ഇനി പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. ഇതോടൊപ്പം വലതുകൈ നേരേ മുകളിലേക്കുയർത്തി പുറകോട്ടു മടക്കുക. അതേപോലെ ഇടതുകൈ ശരീരത്തിന്റെ ഇടതുവശത്തുകൂടി പുറകോട്ടുമടക്കി ഇരുകൈകളുടെയും വിരലുകൾ തമ്മിൽ കോർത്തുപിടിക്കുക. 

ഈ അവസ്ഥയിൽ തല ഉയർത്തി വലതുകൈയുടെ മുട്ടിലേക്കുനോക്കി ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. അതായത്. 1:2 എന്ന തോതിൽ. എട്ടോ പത്തോ തവണ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ഇതുപോലെ തന്നെ ഇടതുകൈ ഉയർത്തിയും ചെയ്യുക. ഇങ്ങനെ രണ്ടുകൈകളും മാറിമാറി ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com