ADVERTISEMENT

ഗർഭിണികൾക്കു വളരെ ഉത്തമമായ ഒരു ആസനമാണ് നികുഞ്ജാസനം. സ്ഥാനഭ്രംശം വന്ന ഗർഭപാത്രം നേരെയാകുന്നതിന് ഈ ആസനം സഹായിക്കുന്നു. അരക്കെട്ടിനും അതിനോടനുബന്ധിച്ചുള്ള അവയവങ്ങൾക്കും പ്രവർത്തനക്ഷമത കൈവരുത്തുന്നു. ചലനങ്ങളെല്ലാം സാവധാനത്തിലായിരിക്കും. ശ്വാസകോശം, ഹൃദയം, പുറത്തെ പേശികൾ മുതലായവയ്ക്ക് നല്ല പ്രവർത്തനം കിട്ടുന്നതിനും ഈ ആസനം സഹായിക്കും.

ചെയ്യുന്ന വിധം
ഇരുകാലുകളും പുറകോട്ടു മടക്കി മുട്ടുകുത്തി നിവർന്നു നിൽക്കുക. ഇനി കാൽപ്പാദങ്ങൾ രണ്ടും ചേർത്ത് തറയിൽ പതിച്ചുവച്ച് പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം നട്ടെല്ലു നിവർന്നിരിക്കുക. അതോടൊപ്പം ഇരുകൈകളും അതതു വശത്തെ കാൽമുട്ടുകളിൽ കമഴ്ത്തിവയ്ക്കുക. ഇനി സാവധാനം ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും നേരെ മുകളിലേക്കുയർത്തുക. ഈ സമയം ഇരു കൈകളും തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തു പിടിക്കുക. വീണ്ടും ശ്വാസം വിട്ടുകൊണ്ടു കുനിഞ്ഞ് നെറ്റിയും ഇരു കൈപ്പത്തികളും തറയിൽ പതിച്ചുവയ്ക്കുക. 

ഈ അവസ്ഥയിൽ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ മടങ്ങാത‍ിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com