ADVERTISEMENT

അടിവയറ്റിലെ അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന യോഗയാണ് പത്മാസനം. ജനനേന്ദ്രിയവ്യ‍ൂഹങ്ങൾക്കും അതോടൊപ്പം അടിവയറ്റിലെ അവയവങ്ങൾക്കും ശരിയായ പ്രവർത്തനം കിട്ടുന്നതുമൂലം ആ ഭാഗത്തുണ്ടാകുന്ന ന്യൂനതകൾ പരിഹരിക്കപ്പെടുന്നു. പ്രസവവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പേശികളെയും നാഡീഞരമ്പുകളെയും ബലപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ നിയന്ത്രണവും അതോടൊപ്പം ശരീരത്തിനകത്തുള്ള എല്ലാ അവയവങ്ങൾക്കും ഉണർവും ഉന്മേഷവും ലഭിക്കുന്നു . 

ചെയ്യുന്ന വിധം
കാലുകൾ രണ്ടും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ഇരുകൈരകൾക്കൊണ്ടും ആ കാൽപ്പാദത്തിൽ പിടിച്ച് ഇടത്തെ തുടയുടെ മുകളിൽ കയറ്റിവയ്ക്കുക. അതേപോലെ ഇടതുകാലും മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റിവയ്ക്കുക. ഈ അവസ്ഥയിൽ ഇരു കാലുകളുടെയും ഉപ്പൂറ്റി അടിവയറിനോടു ചേർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ഈ അവസ്ഥയിൽ നട്ടെല്ലു  നല്ലവണ്ണം നിവർന്നിരിക്കുകയും വേണം. ഇനി കൈകൾ രണ്ടും അതതു വശത്തെ കാൽമുട്ടുകളിൽ മലർത്തിവയ്ക്കുക.അതോടൊപ്പം തള്ളവിരലിന്റെ മധ്യഭാഗത്തായി ചൂണ്ട‍ുവിരലിന്റെ അഗ്രം ഉറപ്പിച്ചു വയ്ക്കുക. 

ഈ അവസ്ഥയിൽ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവരുമ്പോൾ പൂർവസ്ഥിയെ പ്രാപിക്കുക. ഇതുപോലെതന്നെ കാലുകൾ ത‍ിരിച്ചുവച്ചും ചെയ്യേണ്ടതാണ്. ഇരുകാലുകളും മാറിമാറി രണ്ടോ മൂന്നോ മിനിറ്റെങ്കിലും ചെയ്യണം. രണ്ടുകാലുകളും ഒന്നിച്ചു കയറ്റിവയ്ക്കാൻ പറ്റാത്തവർക്ക് ഒരു കാൽകയറ്റിവച്ചും ചെയ്യാവുന്നതാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com