ADVERTISEMENT

ഗർഭാവസ്ഥയിൽ ഏറെ പ്രയോജനകരമായ ഒരു യോഗയാണ് പർവതാസനം. ഇതു ചെയ്യുന്നതുമൂലം ഗർപാത്രത്തിന് താഴേക്കിറങ്ങാനുള്ള ഒരു പ്രവണത കുറയും. പുറത്തെ പേശികളും വാരിയെല്ലുകളും അയഞ്ഞുകിട്ടുന്നു. ഗർഭാവസ്ഥയിൽ ശ്വാസോച്ഛ്വാസം സുഗമമായി നടക്കുന്നു. നട്ടെല്ലു നല്ലവണ്ണം വലിഞ്ഞയഞ്ഞ‍ു കിട്ടുന്നു. അരക്കെട്ടിനും അടിവയറിനും നല്ല രീതിയിൽ പ്രവർത്തനം കിട്ടുകയും ശരിയായ രീതിയിൽ പോഷകരക്തം ലഭിക്കുകയും ചെയ്യുന്നു അടിവയറിലെ പേശികളും അയഞ്ഞു കിട്ടും. 

ചെയ്യുന്ന വിധം
കാലുകൾ രണ്ടും നീട്ടിവച്ചു നിവർന്നിരിക്കുക ഇനി വലതുകാൽ മടക്കി ഇടത്തേ കാലിന്റെ തുടയുടെ മുകളിലും ഇടതുകാൽ മടക്കി വലത്തെ കാലിന്റെ തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഇരു കാലുകളുടെയും ഉപ്പൂറ്റികൾ അടിവയറിനോടു ചേർന്നിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി കൈകൾ രണ്ടും നെഞ്ചോടു ചേർത്തു തൊഴുതുപിടിക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കൈകളും നേരേ മുകളിലേക്കുയർത്തി തലയുടെ ഇരുവശങ്ങളിലായി ചെവിയോടുചേർത്തു തൊഴുതു പിടിക്കുകയും ആ നിലയിൽ ആ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതുമാണ്. 

ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതു പോലെ കാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്. ഇരുക‍ാലുകളും മാറി മാറി ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. ഇതു ചെയ്യുമ്പോൾ കൈമുട്ടുകൾ മടങ്ങാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതു ബുദ്ധിമുട്ടുള്ളവർക്ക് ഒാരോ കാലുകയറ്റി വച്ചും ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com