ADVERTISEMENT

ആലിലപോലെ ഒതുങ്ങിയ വയര്‍ എല്ലാവരുടെയും സ്വപ്നമാണ്. സിനിമാസ്പോര്‍ട്സ് താരങ്ങളുടെ പോലെ ഒതുങ്ങിയ ശരീരം സ്വന്തമാക്കാന്‍ മോഹമില്ലാത്തവര്‍ ആരാണ് ? ശരീരസൗന്ദര്യത്തെ കെടുത്തുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കുടവയര്‍ തന്നെയാണ്. പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ ഒരുപിടി രോഗങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് കുടവയര്‍. എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍ ഉണ്ട്. സൂപ്പര്‍ ഫുഡ്‌സ് എന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം. ഇതാ അത്തരം ചില ആഹാരങ്ങള്‍.

ബീന്‍സ്, അച്ചിങ്ങ
പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവയുടെ കലവറ തന്നെയാണ് ഇവ രണ്ടും. ഇവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമിതവിശപ്പിന് ആശ്വാസം ലഭിക്കും. ഒപ്പം ഭാരം കുറയുകയും ചെയ്യും. 

മത്സ്യം
പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യം കഴിക്കുന്നത്‌ ചിക്കന്‍, മട്ടന്‍ എന്നിവ കഴിക്കുന്നതിലും ഗുണകരമാണ്. 

നട്സ്
വാള്‍നട്സ്, ആല്‍മണ്ട്, പീനട്സ്, പിസ്ത്ത എന്നിവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ. ഫാറ്റ്, പ്രോട്ടീന്‍സ് എന്നിവ ധാരാളം അടങ്ങിയ ഇവ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ബ്രക്കോളി 
ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ബ്രക്കോളി കഴിക്കാം. ഡാര്‍ക്ക്‌ ഗ്രീന്‍ പച്ചക്കറികള്‍ പൊണ്ണതടി കുറയ്ക്കാന്‍ മാത്രമല്ല കാന്‍സര്‍ തടയാനും സഹായിക്കും.

യോഗര്‍ട്ട്
പ്രൊബയോടിക്സ് ധാരാളം അടങ്ങിയ യോഗര്‍ട്ട്  ബെല്ലിഫാറ്റ് കുറയ്ക്കാന്‍ മികച്ചതാണ്. ഡയറ്റില്‍ ഇവ ഒന്ന് ഉള്‍പ്പെടുത്തി നോക്കൂ, ഭാരം കുറയുന്നത് നേരിട്ട് മനസിലാക്കാം.

ഓട്ട്സ് 
ഒരു ബൌള്‍ ഓട്സ് ദിവസവും ശീലമാക്കൂ , ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ഓട്സ്.  ഒരു സ്പൂണ്‍ ബട്ടര്‍,  അല്ലെങ്കില്‍ അല്‍പ്പം നട്സ് ചേര്‍ത്തു ഇവ കഴിച്ചു നോക്കൂ പ്രോട്ടീനും അതില്‍ നിന്നും ലഭിക്കും.

മുട്ട
ഒരു ഹൈ പ്രോട്ടീന്‍ പ്രാതല്‍ കഴിക്കുന്നത്‌ തന്നെ ബെല്ലി ഫാറ്റ് കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. പ്രകൃതിദത്ത പ്രോട്ടീന്‍ അടങ്ങിയതാണ് മുട്ട. അതുകൊണ്ടുതന്നെ ഇവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com