ADVERTISEMENT

എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയും ഫിറ്റ്‌നസ് മോഡലുമായ 22കാരി സാഗരിക ചേത്രിക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്‌. എന്നാല്‍ കുറച്ചു നാള്‍ മുന്‍പുവരെ സാഗരികയെ അറിയാവുന്നവര്‍ ചുരുക്കം. ഭാരം കുറയ്ക്കാന്‍ സാധിക്കുന്നില്ല എന്ന് ആശങ്കപ്പെടുന്ന എല്ലാവരും ഇതാ ഈ പെണ്‍കുട്ടിയുടെ കഥ കേള്‍ക്കണം. എന്നിട്ട് പറയൂ ഭാരം കുറയ്ക്കാന്‍ കഴിയുമോ ഇല്ലയോ എന്ന്. 

ഏഴ് മാസങ്ങള്‍ക്ക് മുന്‍പുവരെ സാഗരികയുടെ ഭാരം  90 കിലോയായിരുന്നു. കണ്ടാല്‍ ഒരു ഗുണ്ട്മണി. ജീവിതത്തില്‍ ഒരു ഘട്ടം എത്തിയപ്പോഴാണ് തനിക്കൊരു മാറ്റം വേണമെന്ന് സാഗരികയ്ക്ക് തോന്നിയത്. താന്‍ സ്വയം തന്നെ സ്നേഹിച്ചു തുടങ്ങിയത്  ആ നിമിഷം മുതലാണ്‌ എന്നാണു സാഗരിക ഇതേക്കുറിച്ചു പറയുന്നത്.  

അതിനായി ആദ്യം ആഹാരം ക്രമീകരിച്ചു. പ്രാതലിന് ഓട്സ്, ടോണ്‍ഡ് മില്‍ക്ക് ഇവ ശീലമാക്കി. ഉച്ചയ്ക്ക് രണ്ടു ചപ്പാത്തിയും മുട്ടക്കറിയും മാത്രം. ഇടയ്ക്ക് കുതിര്‍ത്ത ആല്‍മണ്ടും ഏത്തക്ക സ്മൂത്തിയും. അത്താഴം പച്ചക്കറി സാലഡ് ഒപ്പം 150 ഗ്രാം ചിക്കനും. കൂടെ ധാരാളം വെള്ളവും ശീലമാക്കി. ഏഴു മാസത്തിനിടെ ഒരിക്കല്‍പ്പോലും  സാഗരിക ഈ ചിട്ട മാറ്റിയില്ല. നല്ല പ്രോട്ടീന്‍ ലഭിക്കാന്‍ ഗ്രീക്ക് യോഗര്‍ട്ട് സ്ഥിരമായി കഴിച്ചു. ഒപ്പം വര്‍ക്ക്‌ ഔട്ട്‌ ആയി സ്ഥിരമായി റണ്ണിങ് ശീലമാക്കി. 

ഈ ശീലം  തുടര്‍ന്നതോടെ സാഗരികയുടെ ഭാരം കുറഞ്ഞു. ഇത് വല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഇപ്പോഴും തന്റെ പഴയ ചിത്രം ഫോണില്‍ വാള്‍പേപ്പര്‍ ആക്കിയാണ് കൂടുതല്‍ ഊര്‍ജത്തോടെ വ്യായാമം ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. ഏഴ് മാസം കൊണ്ട് മുപ്പത്തിരണ്ട്കിലോ കുറച്ചെങ്കിലും   36-24-36 സൈസ്  ആണ് തന്റെ എപ്പോഴത്തെയും സ്വപ്നമെന്ന് സാഗരിക പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com