ADVERTISEMENT

കുടവയര്‍ എല്ലാവരുടെയും പേടിസ്വപ്നമാണ്. വരാന്‍ എളുപ്പവും പോകാന്‍ ഏറ്റവും പ്രയാസമുള്ളതുമാണല്ലോ കുടവയര്‍. ഭാരം കുറച്ചാല്‍ പോലും പെട്ടെന്നൊന്നും കുടവയര്‍ പോകില്ല എന്നതാണ് വാസ്തവം. കുടവയര്‍ മാറാന്‍ വ്യായാമംതന്നെ വേണ്ടി വരും. ഇടുപ്പിനെ ചുറ്റിപ്പറ്റി നിരവധി വ്യായാമങ്ങള്‍ ഉണ്ട്. അതില്‍ കുടവയര്‍ കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദം പ്ലാങ്ക് എക്സര്‍സൈസ് തന്നെയാണ്.

എന്താണ് പ്ലാങ്ക് എക്സര്‍സൈസ് ? 

നിരവധി വ്യായാമങ്ങള്‍ നിലവിലുണ്ട്. ഓരോരുത്തരും അവരവരുടെ ആവശ്യം അനുസരിച്ചാണ് തങ്ങള്‍ക്കു വേണ്ട വ്യായാമങ്ങള്‍ കണ്ടെത്തുക. പ്ലാങ്ക് വ്യായാമം വേഗത്തില്‍ കാലറി പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കും. അതായത് ഫലം നന്നായി ലഭിക്കുമെന്നു സാരം.

ഇടുപ്പിനു ചുറ്റുമുള്ള വണ്ണം കുറയ്ക്കുക മാത്രമല്ല ഇതുവഴി ലഭിക്കുക. ശരീരം മൊത്തത്തില്‍ ബലപ്പെടാനും നല്ല ശരീരസൗന്ദര്യം ലഭിക്കാനും ഇത് സഹായിക്കും. ആദ്യംതന്നെ വേഗത്തില്‍ പ്ലാങ്ക് ചെയ്യാമെന്നു കരുതരുത്. ദീര്‍ഘനാളത്തെ ശ്രമത്തിലൂടെ മാത്രമേ നന്നായി ചെയ്യാന്‍ സാധിക്കൂ. എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടുമെന്ന് ഓര്‍ക്കുക. 

ബെല്ലി ഫാറ്റ് കുറയ്ക്കാന്‍  60 സെക്കൻഡ് എന്ന കണക്കില്‍ മൂന്നു വട്ടമായി കുറഞ്ഞത്‌ പ്ലാങ്ക് ചെയ്യാം. എന്നാല്‍ ഇത് അമിതമായി ചെയ്യേണ്ടതല്ലെന്നും ഫിറ്റ്‌നസ് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. ശരീരം നന്നായി ബാലന്‍സ് ചെയ്തും ശരിയായ രീതിയിലുമാകണം പ്ലാങ്ക്  ചെയ്യേണ്ടത്. ശരീരം നേര്‍രേഖ പോലെയാകണം ഈ സമയത്ത് നില്‍ക്കേണ്ടത്. 

ദീര്‍ഘശ്വാസമെടുത്ത ശേഷമാണ് പ്ലാങ്ക് ചെയ്യാന്‍ തുടങ്ങേണ്ടത്. കൈകളിലെ മസ്സിലുകള്‍, കാല്‍ മസ്സിലുകള്‍, വയറ്റിലെ പേശികള്‍, നട്ടെല്ല് എന്നിവിടങ്ങള്‍ക്ക് എല്ലാം ഒരേസമയം പ്രയോജനം ലഭിക്കുന്ന ഒന്നാണ് പ്ലാങ്ക്. പക്ഷേ ഒരു ട്രെയിനറുടെ കീഴിലാകണം ചെയ്തു തുടങ്ങേണ്ടത്. പൊസിഷന്‍ ശരിയല്ലെങ്കില്‍ വിപരീതഫലമാകുമെന്നു സാരം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com