ADVERTISEMENT

വരാന്‍ എളുപ്പവും പോകാന്‍ പ്രയാസമുള്ളതുമായ ഒന്നാണല്ലോ കുടവയര്‍. ശരീരത്തിലെ മറ്റേതൊരു ഭാഗത്തെ ഫാറ്റിനെക്കാളും പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കാത്തതാണ് ബെല്ലി ഫാറ്റ് അഥവാ കുടവയര്‍. നിയന്ത്രണമില്ലാത്ത ഭക്ഷണവും വ്യായാമക്കുറവും തന്നെയാണ് ഇതിനു പിന്നിലെ വില്ലന്മാര്‍. നമ്മുടെ ചില ആഹാരശീലങ്ങളും ഇതിലുണ്ട് എന്നുകൂടി ഓര്‍ക്കുക. അവ ഇവയാണ്:

സോഷ്യല്‍ മീഡിയ - ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നോക്കിയിരുന്നാല്‍ ബെല്ലി ഫാറ്റ് കൂടുമെന്ന് പഠനം. ഹാര്‍വഡ് ഹെല്‍ത്ത് ബ്ലോഗ്‌ ആണ് ഈ പഠനം നടത്തിയത്.

സ്നാക്സ് - ഇടയ്ക്കിടെ എന്തെങ്കിലും എടുത്തു കൊറിക്കുന്ന ശീലമുണ്ടോ ? എങ്കില്‍ അത് നിര്‍ത്തൂ. ഫാറ്റ്, ഷുഗര്‍, സാള്‍ട്ട് എന്നിവ ഇതുവഴി അമിതമായി ഉള്ളിലെത്തുകയാണ്. സ്നാക്സ് കഴിക്കാന്‍ തോന്നിയാല്‍ പകരം നട്സ്, ബദാം അങ്ങനെ എന്തെങ്കിലും കഴിക്കാം.

പ്രൊബയോടിക്സ് - നമ്മുടെ ഡയറ്റില്‍ പ്രൊബയോടിക്സ് കുറഞ്ഞാല്‍ ബെല്ലി ഫാറ്റ് വേഗമെത്തും. ഗുഡ് ബാക്ടീരിയ ധാരാളമുള്ള യോഗര്‍ട്ട് പോലെയുള്ളവ കഴിക്കുന്നത്‌ ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. 

മൂഡ്‌ സ്വിങ്സ് - മൂഡ്‌ ഔട്ട്‌ ആകുമ്പോള്‍ വെറുതേ ആഹാരം കഴിക്കുന്ന ശീലമുണ്ടോ. എങ്കില്‍ അത് നിര്‍ത്തൂ. നെഗറ്റീവ് ഫീലിങ്സ് ഏറെ ഉള്ളപ്പോഴാണ് കൂടുതൽപേരും ആഹാരം കൂടുതല്‍ കഴിക്കുന്നത്‌ എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

സോഡ - ഒരു കുപ്പി സോഡയില്‍  10 ടീസ്പൂണ്‍ ഷുഗര്‍ ആണുള്ളത്. സോഡ സ്ഥിരമാക്കിയാല്‍ വണ്ണം കൂടുമെന്ന് പിന്നെ പറയേണ്ടല്ലോ.

ഇരുത്തം - ഒരേയിരുപ്പില്‍ ജോലി ചെയ്യുന്നവര്‍ ആ ശീലം മാറ്റിയേക്കൂ. ഫാറ്റ് അടിയാന്‍ വേറെ കാരണം ഒന്നും വേണ്ട. ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറയുന്നത് വയറ്റില്‍ ഫാറ്റ് അടിയാന്‍ കാരണമാകും.

മീല്‍സ് ഉപേക്ഷിക്കേണ്ട - ദീര്‍ഘനേരം ആഹാരം കഴിക്കാതെ ഇരുന്ന ശേഷം പിന്നീട് ആഹാരം കഴിക്കുന്നവര്‍ക്ക് ബെല്ലി ഫാറ്റ് കൂടാന്‍ സാധ്യതയുണ്ട്. അതാതു നേരത്ത് മിതമായ അളവില്‍ കഴിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com