ADVERTISEMENT

ഈ ആസനം ചെയ്യുന്നതു മൂലം തലച്ചോറിനെയും അതിനോട നുബന്ധിച്ചുളള നാഡീഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതിനു സഹായിക്കുന്നു. കൂടാതെ മനസ്സിന്റെ സമനില വീണ്ടെടുക്കുന്നതിനു സാധിക്കുന്നു. 

ചെയ്യുന്ന വിധം: ഇരുകാലുകളും പുറകോട്ടു മടക്കി പൃഷ്ഠ ഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. ഇനി മുന്നോട്ടു കുനിഞ്ഞ് രണ്ടു കൈകളും തറയിൽ കുത്തി കൈമുട്ടുകൾ രണ്ടും മടക്കുക. ഇരു കൈകളുടെയും വിരലു കൾ കോർത്തു പിടിക്കേണ്ടതാണ്. ഈ അവസ്ഥയിൽ കൈമുട്ടു മുതൽ പാദം വരെയുള്ള അളവായിരിക്കും കൈമുട്ടു കൾ തമ്മിലുള്ള അകലവും. ഇനി പൃഷ്ഠഭാഗം കാലുകളിൽ നിന്ന് ഉയർത്തി കുനിഞ്ഞു തലയുടെ പുറകുവശം ഉള്ളം കയ്യിൽ താങ്ങുന്നവിധം ഉറപ്പിക്കുക. ഈ നിലയിൽ കാല്‍മുട്ടു കളും തറയിൽ നിന്ന് ഉയർത്തുക. ഈ നിലയിൽ നിന്നു സാവധാനം ശ്വാസമെടുക്കുകയും വിടുകയും ചെയ്യാവുന്ന താണ്. ഇങ്ങനെ പറ്റുന്നത്ര സമയം ആവർത്തിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com