ADVERTISEMENT

സുമീത് കൗര്‍ എന്ന 44 കാരിക്ക് കുറച്ചുനാൾ മുന്‍പ് ഭാരം 125 കിലോയായിരുന്നു. ഒപ്പം കുറേ രോഗങ്ങളും കൂട്ടിനുണ്ടായിരുന്നു. അമിതവണ്ണം മൂലം നില്‍ക്കാനോ നടക്കാനോ തന്നെ പ്രയാസമുള്ള ആ കാലം ഇന്ന് പഴങ്കഥയാണ്‌. കാരണം ആറുമാസം കൊണ്ട് ഇവര്‍ മുപ്പതു കിലോയാണ് കുറച്ചത്. പ്രമേഹം കൂടി തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെയാണ്‌ സുമീത് ഭാരം കുറയ്ക്കാന്‍ ഇറങ്ങിത്തിരിച്ചത്.

ഇതായിരുന്നു സുമീത്തിന്റെ ഡയറ്റ് മെനു: പ്രാതല്‍ -  പച്ചക്കറികള്‍, മൂൻഗ് ദാല്‍, മുട്ടയുടെ വെള്ള.

ഉച്ചയ്ക്ക് - ഒരു ബൗള്‍ ദാല്‍, ഒരു ബൗള്‍ പച്ചക്കറികള്‍, രണ്ടു ചപ്പാത്തി. 

അത്താഴം - സാലഡും സൂപ്പും 

ചില നേരങ്ങളില്‍ മാത്രം രാജ്മയും ബ്രൗണ്‍ റൈസും കഴിച്ചിരുന്നു. വെയിറ്റ് ട്രെയിനിങ്, ബ്രിസ്ക് വോക്കിങ് എന്നിവയായിരുന്നു വ്യായാമം. വീട്ടില്‍ തയാറാക്കിയ ആഹാരം തന്നെയായിരുന്നു സുമീത് കഴിച്ചിരുന്നത്. ഭാരം കുറഞ്ഞു തുടങ്ങിയതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണവിധേയമായെന്ന് സുമീത് പറയുന്നു. ആറുമാസം കൊണ്ട് 30 കിലോ കുറച്ചെങ്കിലും താന്‍ ഇപ്പോഴും  ഫിറ്റ്നസ് യാത്രയിലാണ് എന്നാണു സുമീത് പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com