ADVERTISEMENT

മുപ്പതുകാരിയായ ശ്രുതി സര്‍ദാ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായിരുന്നു. കാരണം  ഇരട്ടകുഞ്ഞുങ്ങളെയായിരുന്നു ശ്രുതി ഗര്‍ഭം ധരിച്ചിരുന്നത്. പിന്നെ അങ്ങോട്ട്‌ സന്തോഷത്തിന്റെ നാളുകളായിരുന്നു. അങ്ങനെ പ്രസവവും പരിചരണവും ഒക്കെ ഗംഭീരമായി കഴിഞ്ഞു. ഒപ്പം ശ്രുതിയുടെ ഭാരം 89 എന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു ചാടുകയും ചെയ്തു. ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ. 

കുഞ്ഞുങ്ങളുടെ പിന്നാലെയുള്ള ഓട്ടവും ബഹളവും ഒക്കെയാകുമ്പോള്‍ ഭാരം കുറയുമെന്ന് ശ്രുതി കരുതി. പക്ഷേ ഒരുവര്‍ഷം കാത്തിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ എന്തെങ്കിലും ചെയ്തെ പറ്റൂ എന്ന് തിരിച്ചറിഞ്ഞു. ആഴ്ചയില്‍ അഞ്ചു ദിവസം ഒന്നരമണിക്കൂര്‍ വ്യായാമം ചെയ്താണ് ശ്രുതി എല്ലാത്തിനും തുടക്കമിട്ടത്. ഇതിനായി ജിമ്മില്‍ തന്നെ പോയി. കൂടാതെ മുപ്പതുമിനിറ്റ് നേരം ദിവസവും നടക്കാനും തുടങ്ങി. ആഹാരത്തില്‍ നല്ല നിയന്ത്രണം കൊണ്ടു വന്നതായിരുന്നു അടുത്ത പടി. പ്രാതലിനു രണ്ടു ചപ്പാത്തിയും പച്ചക്കറികളും ശീലമാക്കി. ഉച്ചയ്ക്ക് ചോറ് മിതമാക്കി. പകരം ഒന്നോ രണ്ടോ തരം പഴങ്ങള്‍, നട്സ് എന്നിവ കഴിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് മുന്‍പാണ് അത്താഴം. അതിനു ശേഷം ഒന്നും കഴിക്കാതെ ശ്രദ്ധിച്ചു. അത്താഴം രണ്ടു ചപ്പാത്തി അല്ലെങ്കില്‍ ബ്രൗണ്‍ ബ്രഡ്‌, ദാല്‍, സലാഡ്, പച്ചക്കറികള്‍ എന്നിവയായിരുന്നു പതിവ്. 

ഇറ്റാലിയന്‍ ചൈനീസ്‌ ആഹാരങ്ങളുടെ ഫാന്‍ ആയിരുന്ന താന്‍ വല്ലപ്പോഴും മാത്രം ഇതില്‍ ഏതെങ്കിലും കഴിക്കാന്‍ തുടങ്ങി. നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ തുടങ്ങിയതോടെ മനസ്സിലെ എല്ലാ നെഗറ്റീവ് ചിന്തകളും വിട്ടു പോയെന്നും ശ്രുതി പറയുന്നു. ഒപ്പം വല്ലാത്ത ആത്മവിശ്വാസവും ഉണ്ടായി. 18 മാസം കൊണ്ട് 32 കിലോയാണ് ശ്രുതി കുറച്ചത്. ഒരുപാട് ഡയറ്റുകള്‍ തേടി പോയെങ്കിലും അതൊന്നും തനിക്ക് ഒത്തുവന്നില്ലെന്നും ഒടുവില്‍ സ്വന്തമായി ഉണ്ടാക്കിയ മെനു പ്രകാരമാണ് ജിവിതചര്യകള്‍ ചിട്ടപ്പെടുത്തിയതെന്നും ശ്രുതി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com