ADVERTISEMENT

ഗര്‍ഭധാരണവും പ്രസവവുമെല്ലാം കഴിഞ്ഞാല്‍ ഭാരം ഒരല്‍പം വര്‍ധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനു ശേഷം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് കാര്യം എന്ന് തെളിയിച്ചിരിക്കുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ. അഞ്ചു മാസം മുന്‍പാണ് സാനിയയ്ക്ക് ഒരാണ്‍കുഞ്ഞ് പിറന്നത്‌. പ്രസവസമയത്ത് സാനിയയുടെ ഭാരം 89 കിലോയായിരുന്നു. പ്രസവം കഴിഞ്ഞു പതിനഞ്ചാം നാള്‍ മുതല്‍ സാനിയ ഫിറ്റ്നസ് ശ്രദ്ധിച്ചു തുടങ്ങി. ചെറിയ വര്‍ക്കൗട്ടുകളിലൂടെയാണ് വ്യായാമം ആരംഭിച്ചത്. 

sania

തന്റെ ചില വ്യായാമചിത്രങ്ങള്‍ സാനിയ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അമ്മയായാല്‍ ഒരു സ്ത്രീയുടെ ജീവിത്തിന്റെ മറ്റൊരു തലം ആരംഭിക്കുകയാണെന്ന് സാനിയ പറയുന്നു. അഞ്ചു മാസം കൊണ്ട് സാനിയ 22 കിലോയാണ് കുറച്ചത്. ഇപ്പോള്‍ ഭാരം 67 കിലോ. നാലുമണിക്കൂര്‍ വരെ സാനിയ ഇതിനായി ജിമ്മില്‍ ചിലവിട്ടിട്ടുണ്ട്. 

sania1

കളിക്കളത്തില്‍ ഫിറ്റ്നസ് എത്ര പ്രധാനമാണെന്ന് തനിക്കറിയാം. എന്നാല്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യം അമ്മ കഴിക്കുന്ന ആഹാരത്തിലാണ്. അതുകൊണ്ടുതന്നെ ആ സമയം ഭക്ഷണനിയന്ത്രണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ പ്രസവശേഷം പഴയ രൂപത്തിലേക്കു തിരികെ വരണമെന്നത് തന്റെ ആവശ്യമായിരുന്നു. അതു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.- സാനിയ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com