ADVERTISEMENT

പ്രസവം കഴിഞ്ഞാല്‍വണ്ണം വയ്ക്കുമെന്നാണ് പൊതുവേ നമ്മുടെ നാട്ടിലെ വിശ്വാസം. സിസേറിയന്‍ ആയാൽ വണ്ണം വയ്ക്കുമെന്ന് മാത്രമല്ല കുടവയര്‍ കൂടി ഉണ്ടാകുമെന്നാണ് പലരുടെയും പേടി. സോഫ്റ്റ്‌വെയര്‍ എൻജിനീയറായ പ്രിയാന്‍ശി അഗര്‍വാളിന്റെ ജീവിതത്തിലും നടന്നത് ഇതൊക്കെയാണ്. ഗര്‍ഭകാലം എന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കാലം കൂടിയാണല്ലോ. അതുകൊണ്ടു തന്നെയാണ് പലപ്പോഴും പ്രസവം കഴിയുന്നതോടെ പെട്ടെന്നു വണ്ണം കൂടുന്നതും. 

പൊതുവേ മെലിഞ്ഞ ശരീരമുണ്ടായിരുന്ന പ്രിയാന്‍ശി അമ്മയായത് ഇരുപത്തിയാറാം വയസ്സിലാണ്. സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവശേഷം പ്രിയാന്‍ശിയുടെ ഭാരം 70 കിലോയിലെത്തി. അതോടെ പലരും കളിയാക്കാൻ തുടങ്ങി. എന്നാല്‍ പ്രിയാന്‍ശി ഇതിലൊന്നും തളര്‍ന്നില്ല. ആറുമാസം കൊണ്ട് പതിനഞ്ചുകിലോ കുറച്ചു ഇപ്പോള്‍ പണ്ടത്തെക്കാള്‍ സുന്ദരിയായിരിക്കുകയാണ്.

ഓട്സ്, പോഹ, ഉപ്പുമാവ് എന്നിവയായിരുന്നു ഭാരം കുറയ്ക്കാന്‍ തീരുമാനിച്ച ശേഷം പ്രിയാന്‍ശിയുടെ പ്രാതല്‍. കഴിവതും ഓട്സ് കഴിക്കാനാണു ശ്രമിച്ചത്. രണ്ടു ചപ്പാത്തി, ഒരു പാത്രം ദാല്‍, പച്ചക്കറികള്‍, വളരെ കുറച്ച് അളവില്‍ ചോറ് എന്നിവയാക്കി ഉച്ചയ്ക്ക് ആഹാരം. അത്താഴത്തിനു രണ്ടു ചപ്പാത്തിയും കുറച്ച് പച്ചക്കറികളും. അതോടെ വണ്ണം കുറഞ്ഞു തുടങ്ങി. വല്ലപ്പോഴും മാത്രം കൊതി തോന്നിയാല്‍ ഇഷ്ടമുള്ളത് കഴിക്കും. ദിവസവും സ്കിപ്പിങ്, റണ്ണിങ് എന്നിവ വ്യായാമത്തിന്റെ ഭാഗമാക്കി. 

എപ്പോഴെങ്കിലും വ്യായാമം ചെയ്യാനോ ആഹാരം  നിയന്ത്രിക്കാനോ മടി തോന്നിയാല്‍ പഴയ ഫോട്ടോകളും ആളുകളുടെ കളിയാക്കലുകളും താന്‍ ഓര്‍ക്കുമെന്ന് പ്രിയാന്‍ശി പറയുന്നു . ഭര്‍ത്താവും എപ്പോഴും പ്രചോദനമായി കൂടെ നിന്നതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ഇപ്പോൾ, ഗര്‍ഭിണിയാകുന്നതിനു മുൻപുള്ളതിനേക്കാള്‍ ഭാരം കുറഞ്ഞെന്നും പ്രിയാൻശി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com