ADVERTISEMENT

ശരീരത്തില്‍ ഏറ്റവും വേഗം ഫാറ്റ് അടിയാന്‍ സാധ്യത വയറ്റിലാണ്. കുറയ്ക്കാന്‍ നോക്കിയാല്‍ ഏറ്റവും പതിയെ പോകുന്നതും വയറ്റിലെ ഫാറ്റ് തന്നെയാണ്. എന്നാല്‍ വയറ്റിലെ ഫാറ്റ് കുറയ്ക്കാന്‍ ചില പച്ചക്കറികള്‍ക്കു സാധിക്കും. അതിവയാണ്.

ഗ്രീന്‍ പെപ്പര്‍ - പെപ്പറിലെ ക്യാപ്സൈസിൻ (capsaicin) എന്ന വസ്തു ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കും. വയര്‍, ഇടുപ്പ് എന്നിവിടങ്ങളിലെ ഫാറ്റ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും.

ബീന്‍സ് - ഫൈബര്‍, പ്രോട്ടീന്‍, അയണ്‍  എന്നിവ ധാരാളം അടങ്ങിയ ബീന്‍സ് ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. ബീൻസിലെ ഫൈബര്‍ ശരീരത്തില്‍നിന്നു വിഷാംശം പുറത്തുകളയാന്‍ വരെ ഉപകരിക്കുന്നതാണ്. ബീന്‍സ്‌ ഫ്രൈ ചെയ്തോ സാലഡ് ആക്കിയോ കഴിക്കുന്നത്‌ നല്ലതാണ്.

മത്തങ്ങ - വൈറ്റമിന്‍ സിയുടെ കലവറയാണ് മത്തങ്ങ. ഒരു ദിവസം മുഴുവന്‍ നമുക്ക് ആരോഗ്യം പ്രദാനം ചെയ്യാന്‍ മത്തങ്ങയ്ക്കു സാധിക്കും. വൈറ്റമിന്‍ എ കൂടി അടങ്ങിയ മത്തങ്ങ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

വെള്ളരിക്ക - ആഹാരം കഴിച്ചു കുറച്ചു സമയം കഴിയുമ്പോള്‍ എന്തെങ്കിലും കൊറിക്കാന്‍ തോന്നാറുണ്ടോ ? എങ്കില്‍ ആ സമയത്ത് വെള്ളരിയെക്കുറിച്ച് ഓര്‍ക്കുക. ജലാംശം ധാരാളം അടങ്ങിയ വെള്ളരി കഴിക്കുന്നത് ഫാറ്റ് അടിയുന്നതു തടയാനും ശരീരത്തിലെ വിഷാംശം പുറത്തുകളയാനും സഹായിക്കും.

തക്കാളി - വൈറ്റമിന്‍ സി, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളി ആഹാരത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തുക. പച്ചയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കുകയുമാവാം.. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ ഇത് ധാരാളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com