വണ്ണം കുറയ്ക്കാൻ തീരുമാനമെടുത്തവർക്കായി ഇതാ 6 ടിപ്സുകൾ

weight loss
SHARE

വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച ശേഷം ഉദ്ദേശിച്ച പോലെ കുറയുന്നില്ലേ? ഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരീരത്തിന് ആവശ്യമായ കാലറി കഴിക്കുകയും ആവശ്യമില്ലാത്ത കാലറി കത്തിച്ചു കളയുകയുമാണ്. കഴിക്കുന്ന ആഹാരത്തിന്റെ അളവാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും പ്രധാനം. ഇതാ വണ്ണം കുറയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള ചില ടിപ്പുകള്‍ .

ചെറിയ പാത്രത്തില്‍ കഴിക്കാം - ചെറിയ പാത്രത്തില്‍ ആവശ്യമുള്ള ആഹാരം എടുത്തു കഴിക്കുന്നത്‌ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇങ്ങനെ കഴിച്ചാല്‍ത്തന്നെ ഒരു മാസം ഒരു കിലോ എന്ന നിരക്കില്‍ കുറഞ്ഞുവരും. ഓവര്‍ ഈറ്റിങ് കുറയ്ക്കാനും ഇതു സഹായിക്കും.

ആഹാരത്തിന് മുന്‍പ് വെള്ളം കുടിക്കുക - കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ ജലാംശം കുറവാണെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് വര്‍ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ആഹാരത്തിനു മുമ്പ് ആവശ്യത്തിനു വെള്ളം കുടിക്കുന്നത് ശീലമാക്കൂ.

ആദ്യം പച്ചക്കറികള്‍ - ആഹാരം കഴിക്കാന്‍ പ്ലേറ്റ് എടുക്കുമ്പോള്‍ ആദ്യം അതില്‍ പച്ചക്കറികള്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കുക. അതിനു ശേഷം മതി മറ്റുള്ളവ‍. കലോറിയും ഫൈബറും അടങ്ങിയ പച്ചക്കറികള്‍ ആദ്യം കഴിക്കുക.

പതിയെ കഴിക്കാം - വാരിവലിച്ചു കഴിക്കുന്നതില്‍ നല്ലത് പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതാണ്.

എന്നും ഒരേപാത്രം- എന്നും ഒരേപാത്രത്തില്‍ ആഹാരം കഴിച്ചു നോക്കൂ. ഇത് അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും. 

പ്ലാസ്റ്റിക് പാത്രത്തിനു 'നോ' - ഹോട്ടലുകളിലും മറ്റും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ആഹാരം കൊടുക്കാറുണ്ട്. ചിലര്‍ വീടുകളിലും ഇത് ശീലിക്കാറുണ്ട്. ഇത് ഒഴിവാക്കുക. ഇത്തരം പാത്രങ്ങള്‍ കാണുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും അതില്‍ കൂടുതല്‍ അളവ് ആഹാരം ഉള്‍ക്കൊള്ളും. അതുകൊണ്ട് ഈ ശീലം വേണ്ടേവേണ്ട. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA