ADVERTISEMENT

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അവസ്ഥയാണ്. എന്നാല്‍ അതുകഴിഞ്ഞ് മിക്ക സ്ത്രീകളും വണ്ണം വയ്ക്കുന്നതാണ് കണ്ടുവരുന്നത്‌. പ്രിയാന്‍ഷി അഗര്‍വാള്‍ എന്ന ഇരുപത്തിയാറുകാരിയും ഇതുപോലെയായിരുന്നു. പ്രസവശേഷം ഭാരം 70 കിലോയോളമായി. ഇതോടെ, കാണുന്നവരെല്ലാം കളിയാക്കൽ തുടങ്ങി. ഒരിക്കലൊരു കല്യാണവീട്ടില്‍ വച്ച് കടുത്ത പരിഹാസമാണ് അവർക്കു നേരിടേണ്ടിവന്നത്. ഭാരം കുറയ്ക്കുമെന്ന് പ്രിയാൻഷി അന്നു തീരുമാനിച്ചതാണ്. ഷോപ്പിങ്ങിനു പോകുമ്പോൾ എക്സ് എൽ സൈസിലുള്ള വസ്ത്രങ്ങൾ വാങ്ങേണ്ടി വരുന്നതും എന്റെ ശരീരവണ്ണത്തെ ഓർമിപ്പിച്ചിരുന്നു.

ഓട്സ്, പോഹ, ഉപ്പുമാവ് എന്നിവയായിരുന്നു പ്രിയാന്‍ഷിയുടെ പ്രാതല്‍. രണ്ടു ചപ്പാത്തി, ഓരോ പാത്രം പച്ചക്കറികളും ദാലും എന്നിവ ഉച്ചഭക്ഷണം, അത്താഴം വൈകിട്ട് ഏഴിനുമുമ്പ് രണ്ടു ചപ്പാത്തിയും അൽപം പച്ചക്കറികളും. സ്കിപ്പിങ്ങും ഓട്ടവും പതിവാക്കി. 

നിങ്ങളുടെ ഡയറ്റിനെക്കുറിച്ചു ശരിയായ അവബോധം ഉണ്ടാക്കുകയും കൃത്യമായി വ്യായാമം ശീലമാക്കുകയും ചെയ്താൽ ശരീരഭാരത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടാകുമെന്നാണ് പ്രിയാൻഷി പറയുന്നത്. ഓരോ ദിവസവും ചെയ്ത കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളുമൊക്കെ നോട്ടുകളായി കുറിച്ചുവച്ചു. ഭർത്താവ് നൽകിയ സപ്പോർട്ടും പറയാതിരിക്കാനാകില്ല. 

ഇതോടെ ആറുമാസം കൊണ്ട് പ്രിയാന്‍ഷി 15 കിലോ കുറച്ചു. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഭാരം കുറവാണ് ഇപ്പോള്‍ തനിക്കെന്നും ഇതു നല്‍കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും പ്രിയാന്‍ഷി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com