ADVERTISEMENT

25കാരിയായ റിതിക ത്രിവേദി ഒരു സോഫ്റ്റ്‌വെയര്‍ എൻജിനിയറാണ്. കുറച്ചു നാള്‍ മുന്‍പ് വരെ റിതിക ഏറ്റവും വിഷമിച്ചിരുന്നത് തന്റെ പാകത്തിനുള്ള വസ്ത്രങ്ങൾ കണ്ടെത്താനായിരുന്നു. കാരണം  75.4 കിലോയായിരുന്നു 160 സെന്റിമീറ്റര്‍ ഉയരമുണ്ടായിരുന്ന റിതികയുടെ ഭാരം. അമിതവണ്ണം കാരണം ഇഷ്ടമുള്ള വേഷമൊന്നും അണിയാന്‍ സാധിക്കാത്ത അവസ്ഥ. കൂടെ നാട്ടുകാരുടെയും കൂട്ടുകാരുടെയും പരിഹാസങ്ങളും. ഡബിള്‍എക്സല്‍ വേഷങ്ങള്‍ തേടി കണ്ടുപിടിച്ചു വാങ്ങുന്നത് തന്നെ വലിയ തലവേദനയായി. ആ സമയത്താണ് റിതികയുടെ മൂത്ത സഹോദരിയുടെ വിവാഹം നടന്നത്. അന്നു കല്യാണത്തിനു വന്ന പലരും റിതിക കല്യാണപെണ്ണിന്റെ മൂത്ത സഹോദരിയാണോ എന്ന് തെറ്റിദ്ധരിച്ചത് കൂടി അറിഞ്ഞതോടെ ഇനി എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നവൾ തീരുമാനിച്ചു. അങ്ങനെയാണ് ഏകദേശം പതിനാലു മാസങ്ങള്‍ക്ക് മുന്‍പ് റിതിക വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുന്നത്.

പ്രാതലില്‍ നിന്ന് തന്നെയാണ് റിതിക ആഹാരനിയന്ത്രണം ആരംഭിച്ചത്. അതിനായി പ്രോട്ടീന്‍ ധാരാളമുള്ള ഏത്തപ്പഴം അല്ലെങ്കില്‍ രണ്ടു മുട്ട രാവിലെ കഴിച്ചു തുടങ്ങി. ഉച്ചയ്ക്ക് ഒരു ബൗള്‍ പയര്‍വര്‍ഗങ്ങളും ഒരു തവി ചോറും മാത്രം. വീട്ടില്‍ നിന്നുള്ള ആഹാരം കഴിക്കൂ എന്നും റിതിക തീരുമാനിച്ചു. ഇടയ്ക്ക് ചായ കുടിക്കുന്ന ശീലമുണ്ടായിരുന്നു വൈകിട്ട് , ആ നേരങ്ങളില്‍ എട്ടോ പത്തോ ബദാം കൂടെ കഴിച്ചു. രാത്രിയില്‍ ഗ്രില്‍ ചെയ്ത പനീര്‍ അല്ലെങ്കില്‍ വേവിച്ച പച്ചക്കറികള്‍. ഇടയ്ക്ക് മധുരം കഴിക്കാന്‍ കൊതി തോന്നിയാല്‍ വീട്ടില്‍ തയാറാക്കിയ പീനട് ബട്ടര്‍, ബ്രൗണ്‍ ബ്രഡ്‌, സ്മൂത്തി അങ്ങനെ എന്തെങ്കിലും മാത്രം കഴിച്ചു. 

ആഴ്ചയില്‍ ആറുദിവസവും റിതിക ജിമ്മില്‍ മുടങ്ങാതെ പോയി വ്യായാമം ചെയ്യാനും തുടങ്ങി. ശരീരത്തിനു മുഴുവന്‍ വ്യായാമം ലഭിക്കുന്ന തരം വ്യായാമമുറകളായിരുന്നു പരിശീലിച്ചത്. കൂടാതെ നീന്തലും ശീലമാക്കി. ഇത്രയൊക്കെ ആയതോടെ ഭാരം സ്വിച്ച് ഇട്ട പോലെ കുറഞ്ഞു വരാന്‍ തുടങ്ങി . അങ്ങനെ ഒരുവര്‍ഷം കൊണ്ട് ഇരുപത്തിമൂന്ന് കിലോ കുറയ്ക്കാന്‍ റിതികയ്ക്ക് കഴിഞ്ഞു. കാഴ്ചയില്‍ തന്നെ മാറ്റം അറിഞ്ഞതോടെ കൂടുതല്‍ ആത്മവിശ്വാസം കൈവന്നു. പണ്ട് കളിയാക്കിയവര്‍ എല്ലാം അനുമോദിക്കാനും തുടങ്ങി. 

വര്‍ക്ക്‌ ഔട്ട്‌ ചെയ്യും മുന്‍പേ ഒരു കപ്പ്‌ ബ്ലാക്ക്‌ കോഫിയും വര്‍ക്ക്‌ ഔട്ടിനു ശേഷം പ്രോട്ടീന്‍ ഷേക്കും ആയിരുന്നു ശീലം. ഈ ഷേക്കില്‍ ചിലപ്പോള്‍ ഏത്തപ്പഴം, പീനട്ട് ബട്ടര്‍ എല്ലാം ചേര്‍ക്കും.. വണ്ണം ഉണ്ടായിരുന്നപ്പോള്‍ പലതരം രോഗങ്ങള്‍ തന്നെ അലട്ടിയിരുന്നു എന്ന് റിതിക പറയുന്നു. രക്തസമ്മര്‍ദം, മൈഗ്രേന്‍ , രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു . ഇപ്പോള്‍ അതൊന്നും അലട്ടുന്നില്ലെന്നും താന്‍ കൂടുതല്‍ ആരോഗ്യവതിയും സന്തോഷവതിയും ആയെന്നും റിതിക പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com