ADVERTISEMENT

അമിത വണ്ണവും കുടവയറും കുറയ്ക്കാൻ നിങ്ങൾ നിരവധി വഴികൾ നോക്കി മടുത്തിരിക്കുകയാണോ.. എന്നാൽ ഈ വേനൽക്കാലത്ത് അധികം പണിപ്പെടാതെ തന്നെ ഇതിനുള്ള മാർഗങ്ങളുണ്ട്. വണ്ണം കുറയ്ക്കുന്നതിനായി കഴിക്കാതിരിക്കാനല്ല, മറിച്ച് ഇവയൊക്കെ കഴിക്കാനാണ് നിർദേശിക്കുന്നത്. സാലഡ്, ജ്യൂസ്, സൂപ്പ് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന പഴ–പച്ചക്കറികൾ ഇവയാണ്.

പൈനാപ്പിൾ
പൈനാപ്പിൾ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുന്നു. പെനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമിലെയിൻ എന്ന  എൻസൈം പ്രോട്ടീൻ മെറ്റബോളിസത്തിന് സഹായിക്കുന്നു. ഇത് വയറ്റിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ഓറഞ്ച്
യുഎസ്ഡിഎ കണക്ക് പ്രകാരം 100 ഗ്രാം ഓറഞ്ചിൽ 47 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കാലറിയുടെ അളവ് നന്നേ കുറവുള്ള ഈ ഫലം വെറ്റമിൻ സിയാൽ സമ്പുഷ്ടവുമാണ്.

വെള്ളരിക്ക
പോഷകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് വെള്ളരിക്ക. കൂടാതെ ഇതിന്റെ 96 ശതമാനവും വെള്ളമാണ്. ഇത് വയറു നിറയ്ക്കുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com