ADVERTISEMENT

മൂന്നു മാസം കൊണ്ട് 20 കിലോ കുറച്ച സഞ്ജീവിനോട് ഇപ്പോള്‍ കാണുന്നവര്‍ കാണുന്നവര്‍ പറയുന്നത് 'സഞ്ജീവ് നീ ആള് സുപ്പറാണല്ലോ' എന്നാണ്.  എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് സഞ്ജീവ് ഇങ്ങനെ അല്ലായിരുന്നു. 40-ാം വയസ്സില്‍ 96 കിലോ ഭാരവുമായി ശ്വാസം വലിക്കാനും നടക്കാനും വരെ ബുദ്ധിമുട്ടുള്ള ഒരാള്‍.  കൂട്ടുകാരും നാട്ടുകാരും തടി കുറയ്ക്കാന്‍ പലവട്ടം ഉപദേശിച്ചെങ്കിലും സഞ്ജീവ് അതൊന്നും കാര്യമാക്കിയില്ല. പക്ഷേ ഒരുദിവസം രാവിലെ ശ്വാസമെടുക്കാന്‍ പ്രയാസപെട്ട് ഉണര്‍ന്നപ്പോഴാണ് ശരിക്കും വണ്ണം കുറച്ചു ഫിറ്റ്നസ് നിലനിര്‍ത്തണം എന്ന് അദേഹത്തിന് തോന്നിതുടങ്ങിയത്.

പ്രോഡക്ട് മാനേജര്‍ ആയിരുന്ന സഞ്ജീവ് മനുക്കര്‍ കോളജ് പഠനകാലത്ത്‌ സ്പോര്‍ട്സില്‍ താൽപ്പര്യം ഉണ്ടായിരുന്ന ആളായിരുന്നു. എന്നാല്‍ പിന്നെ ജോലിയുടെ തിരക്കുകള്‍, നൈറ്റ്‌ ഷിഫ്റ്റ്‌ എന്നിവ കൊണ്ട് ആഹാരകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധയില്ലാതെയായി. പലപ്പോഴും വൈകിയുള്ള ആഹാരം കഴിക്കലും ഫാസ്റ്റ് ഫുഡും സംഗതി കൂടുതല്‍ വഷളാക്കി. ആരോഗ്യപ്രശ്നങ്ങൾ  അലട്ടിയതോടെ ജിമ്മില്‍ ചേർന്നു. ഒപ്പം പുറത്തുനിന്നുള്ള ആഹാരം ഉപേക്ഷിച്ചു വീട്ടില്‍ നിന്നു പോഷകസമ്പന്നമായ ആഹാരം കഴിക്കാനും തുടങ്ങി.

പ്രാതലിനു മുൻപ് ചെറുചൂടു വെള്ളത്തില്‍ തേനും തുളസിയിലയും ചേര്‍ത്തു കഴിക്കും. പ്രാതലിന് ഒരു മുട്ട പുഴുങ്ങിയതും ഓട്സും ശീലമാക്കി. പാലും പാല്‍ഉല്‍പ്പന്നങ്ങളും,  മധുരം, വൈറ്റ് റൈസ് എന്നിവയും പാടെ ഉപേക്ഷിച്ചു. 

ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ്, വേവിച്ച പച്ചക്കറികള്  200 ഗ്രാം ‍, പ്രത്യേകിച്ച് ബ്രക്കോളി, ബീന്‍സ്, കാബേജ്, ബീറ്റ്റൂട്ട് എന്നിവയാക്കി.

വൈകിട്ട് ആറുമണിക്ക് ഒരു ചപ്പാത്തിയും അല്‍പ്പം തേനും. രാത്രിയില്‍  ഒരു ബൗള്‍ പപ്പായ.

ഹൈ പ്രോട്ടീന്‍ ഡയറ്റ് ആയിരുന്നു സഞ്ജീവ് പിന്തുടര്‍ന്നത്‌. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ പരമാവധി ഒഴിവാക്കി. ആഴ്ചയില്‍ ഏഴ് ദിവസവും ജിമ്മില്‍ വിവിധ തരം വര്‍ക്ക്‌ ഔട്ടുകള്‍ ചെയ്തു. മൂന്നു മാസം കൊണ്ട് 20 കിലോ കുറച്ച് 76 കിലോയിലെത്തി സഞ്ജീവ്. ഇത് നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതാണെന്നും ഇനി ഫാസ്റ്റ് ഫുഡ്‌ ജീവിതത്തിലേക്ക് ഇല്ലെന്നും സഞ്ജീവ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com