ADVERTISEMENT

ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്ന തരത്തില്‍ പലതരം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്‌. ഇതില്‍ മിക്കതും അല്ലെങ്കില്‍ മുഴുവനും ഒരല്‍പം അതിശയോക്തി കലര്‍ന്നത് ആകാമെങ്കിലും ഇങ്ങനെയൊരു മാജിക് വെയ്റ്റ് ലോസ് പില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? കഠിനാധ്വാനം, ശരിയായ ജീവിതചര്യ, ചിട്ടയായ ആഹാരം എന്നിവയിലൂടെ മാത്രമേ വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. എന്നാല്‍ മാജിക് വെയ്റ്റ് ലോസ് പില്ലിനെ കുറിച്ച് പറയുന്നത് മറ്റാരുമല്ല രണ്ടു പ്രമുഖ ലൈഫ് സ്റ്റൈല്‍ കോച്ചുകള്‍ ആണ്.

ഹോളിസ്റിക്ക് ലൈഫ്സ്റ്റൈല്‍ കോച്ച് ലുക്ക്‌ കുട്ടിന്‍ഹോ ആണ് ഇതിലോരാള്‍. രണ്ടാമത്തെ ആളെ നമ്മള്‍ എല്ലാവരും അറിയും. ബാഹുബലിയിലൂടെ നമ്മളെ എല്ലാവരെയും അമ്പരപ്പിച്ച നടിയും യോഗ വിദഗ്ധയുമായ അനുഷ്ക ഷെട്ടി. അതേ ഞെട്ടേണ്ട ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

പെൻഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗങ്ങള്‍ വരാതിരിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന അറുപതു ലൈഫ് സ്റ്റൈല്‍ മാറ്റങ്ങളാണ് ഇതില്‍ പറയുന്നത്. മനസ്സിനും ശരീരത്തിനും സൗഖ്യം നല്‍കുന്ന തരത്തിലാണ് ഇതിലെ ഒരു പാഠങ്ങളും. ചെലവ്കുറഞ്ഞ എന്നാല്‍ ഏറ്റവും ഫലപ്രദമായ ചില ചിട്ടകളിലൂടെ നമുക്ക് ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഈ പുസ്തകത്തിലൂടെ അനുഷ്കയും ലൂക്കും പറയുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com