ADVERTISEMENT

ശരീരത്തില്‍ മറ്റ് ഏതിടത്തെക്കാളും വേഗം ഫാറ്റ് അടിയുള്ള ഇടമാണ് വയര്‍. ഫാറ്റ് പോകാന്‍ ഏറെ പ്രയാസമുള്ള ഇടവും ഇതുതന്നെ. ആഹാരശീലത്തിലെ അലസതയും അശ്രദ്ധയുമാണ് പലപ്പോഴും ബെല്ലി ഫാറ്റിന് കാരണമാകുന്നത്. എന്നാല്‍ ഹോര്‍മോണുകള്‍ ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ടോ ? 

ശരീരഭാരം കൂട്ടുന്നതില്‍ ഹോര്‍മോണ്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരത്തില്‍ മൊത്തത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും വണ്ണം കുറയുന്നില്ലെന്നു പരാതി പറയുന്നവര്‍ അവരുടെ ഹോര്‍മോണ്‍ നില കൂടി പരിശോധിക്കണം.

മൂഡ്‌ സ്വിങ്സിനെക്കുറിച്ച് മിക്ക സ്ത്രീകള്‍ക്കും അറിയാം. എന്നാല്‍ ആര്‍ത്തവവിരാമം അടുക്കുന്തോറും ഇത് കൂടി വരുന്നതായി കണ്ടുവരുന്നുണ്ട്. ഈസ്ട്രജന്‍ ഹോർമോണിന്റെ അളവില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഇത് ശരീരഭാരം കൂട്ടുകയും ചെയ്യും. വിഷാദരോഗം, അമിതമായ ആശങ്ക എന്നിവ ഇതിന്റെ പരിണിതഫലങ്ങള്‍ ആണ്. 

ഹോര്‍മോണ്‍ അസന്തുലനം വണ്ണം കൂടാന്‍ ഒരു പ്രധാനകാരണമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിച്ച് ഇത് തടയാം. അമിതമായി മധുരം കഴിക്കാന്‍ ആഗ്രഹം തോന്നുന്നത് പലപ്പോഴും ഈസ്ട്രജന്‍ അളവ് ക്രമാതീതമായി ശരീരത്തില്‍ വര്‍ധിക്കുമ്പോഴാണ്. 

എത്രയൊക്കെ ക്ഷീണം ഉണ്ടായാലും രാത്രി ഉറക്കം വരാത്ത അവസ്ഥയുണ്ടോ ? എങ്കില്‍ നിങ്ങൾക്കു ഹോര്‍മോണ്‍ വ്യതിയാനമുണ്ട്‌. ഉറക്കക്കുറവ് സ്‌ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദനം കൂട്ടും. കോർട്ടിസോൾ അളവ് കൂടുന്നത് തൈറോയ്ഡ് അളവില്‍ മാറ്റം വരുത്തും. ഇതും ഭാരം കൂട്ടും. സ്ട്രെസ് കൂടുമ്പോള്‍ കൂടുതല്‍ അളവില്‍ ആഹാരം കഴിക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. ഇതും കാര്യങ്ങള്‍ കുഴപ്പത്തിലാക്കും. ലൈഫ് സ്റ്റൈല്‍ മാറ്റങ്ങള്‍ തന്നെയാണ് സ്ട്രെസ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. നല്ല ഉറക്കം, പോഷകസമ്പന്നമായ ആഹാരം, ദിവസവുമുള്ള വ്യായാമം. ഇത്രയും ചെയ്‌താല്‍തന്നെ ഒരുപരിധി വരെ ഹോര്‍മോണ്‍ വ്യതിയാനത്തെ തടയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com