ADVERTISEMENT

ഇരുപത്തിയെട്ടുകാരി നിവേദിത കല്യാണത്തിനു മുന്‍പ് ഫിറ്റ്‌ ആന്‍ഡ്‌ പെര്‍ഫെക്ട് ആയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം ആയതോടെ നിവേദിത ആളാകെ മാറി. പെട്ടെന്ന് അമിതമായി വണ്ണം വച്ചതാണ് എല്ലാത്തിനും കാരണം. ഒറ്റയടിക്ക് പത്തുകിലോ കൂടുക മാത്രമല്ല, കൊളസ്ട്രോള്‍ ഉയരുകയും കൂടി ചെയ്തതോടെ സംഗതി കൈവിട്ട അവസ്ഥയായി. 

വളരെ മെലിഞ്ഞിരുന്ന നിവേദിത ഒരു വർഷംകൊണ്ട് 69 കിലോയായി. എല്ലാവരും കളിയാക്കാന്‍ തുടങ്ങിയതോടെ എന്തെങ്കിലും ചെയ്തു വണ്ണം കുറയ്ക്കണമെന്ന തീരുമാനമെടുത്തു. വ്യായാമം ചെയ്ത് ബോഡി ഫിറ്റാക്കാമെന്നു വിചാരിച്ചപ്പോൾ, അത് പെണ്‍കുട്ടികള്‍ക്ക് നല്ലതല്ല എന്ന് പറഞ്ഞു ഭര്‍ത്താവിന്റെ അമ്മ  വിലക്കി.

ഇതോടെ താന്‍ മഹാമടിച്ചിയായെന്നു നിവേദിത പറയുന്നു. ഒപ്പം ഇടയ്ക്ക് ചില ഹോര്‍മോണ്‍ ചികിത്സകള്‍ നടത്തിയതും വിനയായി. ഹൈപ്പോതൈറോയ്ഡിസം, കൊളസ്ട്രോള്‍ എല്ലാം കണ്ടെത്തിയതോടെ വണ്ണം കുറയ്ക്കുക എന്നതു മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളു. മുപ്പതുകളുടെ അവസാനം എത്തിയ ഒരു സ്ത്രീയെപ്പോലെയാണ് അന്ന് തന്നെ കണ്ടാല്‍ തോന്നിയിരുന്നതെന്ന് നിവേദിത പറയുന്നു.

രാവിലെ ഒരു വലിയ ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടാണ് നിവേദിത ഡയറ്റ് ആരംഭിച്ചത്. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ്സ് ചായയും രണ്ടു ബിസ്കറ്റും. പ്രാതല്‍ ഒരു പുഴുങ്ങിയ മുട്ടയോ മുട്ടയും ബ്രഡും മാത്രമോ ആക്കി. ഇടയ്ക്ക് വാള്‍നട്ട്, ബദാം, ഫ്രൂട്ട്സ് എന്നിവയിലേതെങ്കിലും കഴിക്കും.

ഉച്ചയ്ക്ക് ഉപ്പിട്ട തൈര്, ലസ്സി, രണ്ടു ചപ്പാത്തി. ചിലപ്പോള്‍ ഗ്രീന്‍ സബ്സി. വൈകിട്ട് ചായയും ബിസ്കറ്റും. ദാല്‍, ചപ്പാത്തി എന്നിവയായിരുന്നു അത്താഴം. സബ്സി, സാലഡ് എന്നിവ കൂടി കഴിക്കും. കൊഴുപ്പുനീക്കിയ പാലാണ് ഉറങ്ങും മുന്‍പ് കുടിക്കുക. 

ഈ ശീലം തുടര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് പതിനൊന്നുകിലോ കുറഞ്ഞു. ജിമ്മിൽ പോകാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിക്കാത്തതു കൊണ്ട് വീട്ടില്‍ത്തതന്നെ ചെറിയ വ്യായാമം ചെയ്തും ദിവസവും 45  മിനിറ്റ് നടന്നുമാണ് നിവേദിത തന്റെ ലക്ഷ്യത്തില്‍ എത്തിയത്. യോഗ, സ്കിപ്പിങ്, ഓട്ടം തുടങ്ങിയവയും വ്യായാമത്തിലുണ്ടായിരുന്നെന്ന്  നിവേദിത പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com