ADVERTISEMENT

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനുമെല്ലാം വ്യായാമം ചെയ്യുന്നവരുണ്ട്. ലളിതമായതു മുതൽ കഠിന വ്യായാമം വരെ ചെയ്യുന്നവർ അതിനായി തിരഞ്ഞെടുക്കുന്ന സമയം പലപ്പോഴും പലതായിരിക്കും. അവരവർക്കു സൗകര്യപ്രദമായ സമയങ്ങളിൽ, അതായത്  രാവിലെയോ വൈകിട്ടോ ആകും വ്യായാമം ചെയ്യുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യായാമം ചെയ്യുന്ന സയമയവും വളരെ പ്രധാനമാണെന്നു പഠനം.

ബ്രൗൺ ആൽപെർട്ട് മെഡിക്കൽ സ്കൂളിലെ ഗവേഷകനായ ഡേൽ ബൗണ്ടിന്റെ നേതൃത്വത്തിൽ, പതിവായി വ്യായാമം ചെയ്യുന്ന 375 പേരിൽ പഠനം നടത്തി. 

ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നവർക്ക് ഏറ്റവും മികച്ച സമയം രാവിലെ ആണെന്നു കണ്ടു. പതിവായി ഒരേ സമയത്ത് വ്യായാമം െചയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നും ഒബീസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com