ADVERTISEMENT

ഒരുവശത്ത്‌ വണ്ണം കുറയ്ക്കാന്‍ ആളുകള്‍ പെടാപ്പാട് പെടുമ്പോള്‍ മറുവശത്ത്‌ ഒരുകൂട്ടര്‍ എങ്ങനെയെങ്കിലും വണ്ണം വയ്ക്കാന്‍ എന്തു സാഹസവും ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ആഹാരങ്ങളും ഡയറ്റുകളും ഇന്ന് നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഭാരം വര്‍ധിപ്പിക്കാന്‍ എന്തൊക്കെയാണ് വേണ്ടത്. അത്തരം ചില ടിപ്സുകള്‍ ചുവടെ .

പ്രോട്ടീന്‍ - വണ്ണം കൂട്ടണോ എങ്കില്‍ നിങ്ങള്‍ പ്രോട്ടീനെ സ്നേഹിച്ചു തുടങ്ങണം, പ്രോട്ടീന്‍ ആവശ്യത്തിനു ശരീരത്തില്‍ എത്താതെ ഒരിക്കലും ഭാരം വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. മസില്‍ വികസിക്കാനും ഏറ്റവും ആവശ്യം പ്രോട്ടീന്‍ ചേര്‍ന്ന ആഹാരങ്ങള്‍ ആണ്. എളുപ്പത്തില്‍ വണ്ണം വയ്ക്കാന്‍ കൃത്രിമപ്രോട്ടീന്‍ ആഹാരങ്ങള്‍ ആശ്രയിക്കാതെ നല്ല പോഷകസമ്പന്നമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. 

എനര്‍ജി ഡന്‍സ് ഫുഡ് - എനര്‍ജി ഡന്‍സ് ഫുഡ് കഴിക്കുന്നത്‌ ഭാരം വര്‍ധിക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ എപ്പോഴും ഒരേതരം ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മടുപ്പ് മാറ്റാന്‍ അവയില്‍ അടിക്കടി എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തി കഴിക്കുക. നട്സ്, ഫാറ്റ് ഓയില്‍സ്, ഡ്രൈ ഫ്രൂട്ട്സ്എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് - ഭാരം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ ഒഴിവാക്കാം. പക്ഷേ ഭാരം കൂട്ടാനോ ? എങ്കില്‍ ഇവ രണ്ടും ഏറ്റവും അത്യാവശ്യം തന്നെയാണ്. കാര്‍ബോ ധാരാളം അടങ്ങിയ ആഹാരവും ഹൈ ഫാറ്റ് അടങ്ങിയ ആഹാരവും കഴിക്കുന്നത്‌ ഏറ്റവും നല്ലതാണ്. 

വെയിറ്റ് ലിഫ്റ്റിങ് - മസിലുകള്‍ വികസിക്കാനും ഭാരം കൂടാനും വെയിറ്റ് ലിഫ്റ്റിങ് നല്ലതാണ്. എന്നാല്‍ ഒരു പ്രൊഫഷണല്‍ ഫിറ്റ്നസ് വിദഗ്ദന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം.

ഭാരം കൂട്ടാന്‍ ഷേക്കുകള്‍- ഭാരം കൂട്ടാന്‍ സഹായിക്കുന്ന വെയിറ്റ് ഗെയിന്‍ ഷേക്കുകള്‍ ഇന്ന് ലഭ്യമാണ്. ഇത് സ്ഥിരമായി കുടിച്ചാല്‍ വണ്ണം വയ്ക്കും.

കാലറി കൂട്ടാം - കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുമ്പോള്‍ കാലറിയും വര്‍ധിക്കും. ഭാരം കൂട്ടാന്‍ കാലറി കൂടിയ ആഹാരം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com