ADVERTISEMENT

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഭാരം കുറയ്ക്കാന്‍ കുറച്ചു കൂടി എളുപ്പമാണ്. എന്നാല്‍ ചിലപ്പോള്‍ സ്ത്രീകള്‍ക്ക് അത് അത്ര എളുപ്പമല്ല താനും. എന്നാല്‍ ഇതിനു പിന്നിലെ കാരണം നിസ്സാരമാണ്. സ്ത്രീകളിലെ ചില ശീലങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്നിലെ വില്ലന്മാര്‍. അത്തരം ചില സംഗതികളെ കുറിച്ചറിയാം.

ആഹാരം - ടെന്‍ഷന്‍ കൂടുമ്പോള്‍ ആഹാരം കൂടുതല്‍ കഴിക്കുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. മധുരം കൂടുതല്‍ കഴിക്കുന്നതും സ്ത്രീകളുടെ ശീലമാണ്. കാലറി ഇന്‍ടേക്ക് കൂടുന്നതാണ് ഭാരം കുറയ്ക്കാന്‍ സാധിക്കാതെ വരുന്ന മറ്റൊരു ഘടകം.

വ്യായാമം - വ്യായാമക്കുറവ് ഭാരം കൂടാന്‍ കാരണമാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നതും പലപ്പോഴും വണ്ണം കൂടാന്‍ കാരണമാണ്. വര്‍ക്ക്‌ഔട്ട്‌ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ കാലറി വേണ്ടിവരും. ഈ സമയത്ത് കഴിക്കുന്ന ആഹാരം പോഷകസമ്പന്നമാകണം. ഇല്ലെങ്കില്‍ ഫലം വിപരീതമാകും. 

ചില മരുന്നുകള്‍ - സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നത്‌ ഭാരം കൂട്ടും. അതുപോലെ തന്നെയാണ് ആന്റിഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗവും. ഇവ രണ്ടും ഭാരം കുറയ്ക്കില്ല, മറിച്ച് ഭാരം വര്‍ധിപ്പിക്കും.

ഉറക്കമില്ലായ്മ - സ്ത്രീകള്‍ക്ക് പൊതുവേ ഉറക്കം പുരുഷനെ പോലെ ലഭിക്കാറില്ല. വീട്ടുജോലികളും കുട്ടികളുടെ പഠിത്തവും എല്ലാമായി പലപ്പോഴും സ്ത്രീകള്‍ക്ക് ആവശ്യത്തിനു ഉറക്കം ലഭിക്കാറില്ല. ഇത് വിശപ്പ് കൂട്ടുന്നതായി കണ്ടുവരാറുണ്ട്.  സ്വാഭാവികമായും ഇത് ആഹാരം കൂടുതല്‍ കഴിക്കാന്‍ ഒരാളെ പ്രേരിപ്പിക്കും.

പ്രാതല്‍ ഒഴിവാക്കുന്നത് - പ്രാതല്‍ ഒഴിവാക്കുന്നതില്‍ സ്ത്രീകളാണ് മുന്നില്‍. പ്രാതല്‍ ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതുകൊണ്ട് നല്ല പോഷകസമ്പന്നമായ ആഹാരം രാവിലെ ശീലിക്കുക. 

പ്രൊസ്സസ്ഡ് ഫുഡ്‌ - ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നത്‌ അധികകാലറി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് പല രോഗങ്ങള്‍ വരുത്തുക മാത്രമല്ല വണ്ണം കൂട്ടുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com