sections
MORE

പ്രൊട്ടീൻ പൗഡർ ആരോഗ്യത്തിന് ഹാനികരമോ?

iv style="position: relative; display: block; max-width: 1920px;">
SHARE

കിട്ടുന്നതെന്തും കഴിച്ച് ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർ പോലും കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കാനിടയുണ്ട്.  നാലാൾ കൂടുന്നിടത്ത് പരിചരയക്കാരിലൊരാൾ വന്ന് 'തടിയൽപം കൂടിയോ' എന്നൊരു കമന്റ് പറഞ്ഞാലും മതി ആ ദിവസം പോകാൻ. ജിമ്മിൽ വരാൻ മുന്നൊരുക്കുമോ പ്രായമോ തടസമല്ലെന്ന് മൈ വൺ ഷോട്ട് ഫിറ്റ്നസ് ഗ്രൂപ്പ് സ്പോർട്സ് ഫെർഫോമെൻസ് ഡയറക്ടർ ജയേഷ് ജോർജ് പറയുന്നു. 

1149320202

മുപ്പത് വയസ് കഴിയുമ്പോൾ വർക്കൗട്ടോ?

ചെറുപ്രായത്തിലാണ് ജിമ്മിൽ പോവേണ്ടതെന്ന് കരുതുന്നവരാണ് ഭുരിപക്ഷം പേരും. മുപ്പത് കഴിഞ്ഞാൽ വർക്കൗട്ടിനു കഴിയുകയില്ലെന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടത്. മുപ്പത് കടക്കുന്നതോടെ ശരീരത്തിലെ എല്ലുകളുടെ ഡെൻസിറ്റിയും അസ്ഥികളുടെ ബലവും ക്രമേണ കുറയും. നല്ലൊരു ട്രെയിനറിന്റെ മേൽനോട്ടത്തിൽ ഫങ്ങ്ഷണൽ ട്രെയിനിങ്ങിലൂടെ അസ്ഥിയുടെ ബലം ക്ഷയിക്കുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും. ശരീരത്തിനു അനുയോജ്യമായ വ്യായാമം നൽകിയാൽ വാർധക്യത്തെ ചെറുത്തു നിൽക്കാൻ സഹായിക്കും.

ഫിറ്റ്നസ് ട്രെയിനിങ്ങ് തുടങ്ങേണ്ട പ്രായം?

 കേരളത്തിനു പുറത്ത് നോക്കിയാൽ ചെറിയെ കുട്ടികൾ പോലും ജിമ്മിൽ പോകുന്നത് കാണാം. പോകുന്ന ചെറിയ കുട്ടികൾ ആദ്യ ദിവസം തന്നെ വെയിറ്റ് ട്രെയിനിങ്ങ് ചെയ്യുന്നതായി കരുതരുത്. വളരുന്ന പ്രായത്തിൽ തന്നെ കുട്ടികളുടെ ശരീരത്തിന്റെ ഫ്ലെക്സിബിറ്റി കൂട്ടാനും അവർക്ക് താത്പര്യമുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ വേഗത കൂട്ടാൻ ഉപകരിക്കുന്ന വ്യായാമവുമാണ് അഭികാമ്യം. കായിക മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശരീരത്തിന്റെ കായികക്ഷമത നിർണായകമാണ്. പഠനത്തോടൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ചെറിയ ക്ലാസ് മുതൽ വേണ്ടത്.

പെൺകുട്ടികൾ ഫിറ്റ്നസ് ട്രെയിനിങ്ങിൽ പിന്നിലോ?

മുൻകാലങ്ങളിൽ പെൺകുട്ടികളെ ഫിറ്റ്നസ് ട്രെയിനിങ്ങിനായി വിടാൻ മാതാപിതാക്കൾക്ക് മടിയായിരുന്നു. സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ മാതാപിതാക്കളുടെ കാഴ്ചപാടിനു മാറ്റം വന്നിട്ടുണ്ട്. ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും ഫിറ്റ്നസ് ക്ലബുകളിൽ പ്രഫഷണൽ ട്രെയിനറുടെ സഹായം തേടുന്നത് മുൻകാലത്തെക്കാൾ വർദ്ധിച്ചിട്ടുണ്ട്. കുടുംബമായി ഫിറ്റ്നസ് ക്ലബുകളിലും സ്പോർട്സ് സ്റ്റേഡിയങ്ങളിലും വർക്കൗട്ടിനെത്തുന്നത് മാറ്റത്തിന്റെ തെളിവാണ്.

സിക്സ് പായ്ക്ക് എല്ലാവർക്കും സാധ്യമോ?

സിനിമാ താരങ്ങളുടെ സിക്സ് പായ്ക്ക് കണ്ട് അതിനായി കഠിനപ്രയ്തനം ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. ബോളിവുഡ് താരറാണിമാർ പ്രചാരത്തിലാക്കിയ മറ്റൊരു വാക്കാണ് 'സീറോ സൈസ്'. ട്രെൻഡിയായുള്ള ഇത്തരം വാക്കുകൾ കേൾക്കാനും കാണാനും സുഖമുണ്ടെങ്കിലും അതിനു വേണ്ടി താരങ്ങൾ ജിമ്മിൽ ചെയ്യുന്ന വർക്കൗട്ടും ഡയറ്റും സാധാരണകാർക്ക് പിന്തുടരുവാൻ അസാധ്യമാണ്. സിക്സ് പായ്ക്ക് മാത്രം ലക്ഷ്യവയ്ക്കാതെ ഒരോരുത്തരുടെയും ശരീരത്തിന്റെ ഘടന അനുസരിച്ചുള്ള ഭക്ഷണരീതി പിന്തുടർന്ന്. ആരോഗ്യം മെച്ചപ്പെടുത്താം.

ഫിറ്റനസ് എങ്ങനെ കുട്ടികളുടെ സമഗ്രമായ വളർച്ചയെ സഹായിക്കുന്നു?

ചെറുപ്രായത്തിൽ തന്നെ ഫിറ്റ്നസ് ട്രെയിനിങ്ങായി കുട്ടികളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. നല്ലൊരു ഫിറ്റ്നസ് ട്രെയിനറെ കണ്ടെത്തി ശരിയായ രീതിയിലുള്ള പരിശീലനം ഉറപ്പാക്കണം. ഉൗർജം ധാരാളമായുള്ള സമയമായതിനാൽ സ്പീഡ് ഡ്രിൽസാണ് നല്ലത്. ആൺ പെൺ വ്യത്യാസമില്ലാതെ ഒരോരുത്തർക്കും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് വഴി തിരിച്ച് വിട്ട് സമഗ്രമായ വളർച്ച ഉറപ്പാക്കണം. ടീനേജ് പ്രായത്തിൽ ഫിറ്റ്നസ് സെന്ററുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് മാനസികവും ശരീരകവുമായുള്ള വളർച്ചയെ സഹായിക്കും. ചെറുപ്രായത്തിൽ ഫിറ്റ്നസ് ശീലിച്ചാൽ വളരും തോറും ആരോഗ്യത്തോടെയിരിക്കാൻ ഏതൊരാളെയും സഹായിക്കും.

ഫിറ്റ്നസ് കരിയറായി സ്വീകരിക്കുമ്പോൾ

സ്പോർട്സ്, സയൻസ്, ലാബ് എന്നീ നിലകളിലേക്ക് ഫിറ്റ്നസ് മേഖല ശാസ്ത്രീയമായി വികസിച്ചു കൊണ്ടിരിക്കുന്നു. മികച്ച കൊഴിൽ സാധ്യതയുളള മേഖലയാണ് ഫിറ്റ്നസ് ടെയ്രിനിങ്ങ്. രാജ്യാന്തരതലത്തിൽ അംഗീകാരമുള്ളതും പ്രശസ്തവുമായ പരീശീലന കേന്ദ്രങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കണം. അതു വഴി പല രീതിയിലുള്ള വർക്കൗട്ടുകളെകുറിച്ച് അറിയുവാനും ഒരോ വർഷവും വരുന്ന മാറ്റങ്ങളെക്കുറിച്ചു മനസിലാക്കാനും സാധിക്കുന്നു. താരങ്ങളും കോർപ്പറേറ്റ് നേതാക്കളുമെല്ലാം സ്വന്തം വീട്ടിൽ തന്നെ പരീശലനം നടത്തുന്ന സാഹചര്യത്തിൽ തൊഴിൽ സാധ്യതയുണ്ട്.

പ്രൊട്ടീൻ പൗഡർ ശത്രുവോ മിത്രമോ?

പ്രൊട്ടീൻ പൗഡർ കഴിച്ചാൽ സിനിമാ താരങ്ങളെ പോലെ മസിലുകൾ വീർക്കുമെന്ന് കരുതുന്നത് തെറ്റാണ്. നല്ല ആരോഗ്യമുള്ള ശരീരത്തിനായി ശരിയായ ക്രമത്തിൽ .കാർബോഹൈഡ്രെയിറ്റ്സും, പ്രൊട്ടിൻസും, മിനറൽസ് ഫാറ്റും, വൈറ്റമനുകളും ആവശ്യമാണ്. പ്രൊട്ടീൻ പൗഡർ വലിയൊരു വിപണിയായതിനാൽ പലരും വിദഗ്ദ ഉപദേശമില്ലാതെ അനാവശ്യമായി കഴിച്ച് ആരോഗ്യം വഷളാക്കുന്നു. മുട്ടയുടെ വെള്ള, ചിക്കൻ, മൽസ്യം എന്നീ ആഹാരങ്ങളിലൂടെ മസിലുകൾക്കുള്ള വളർച്ച ഉറപ്പാക്കാം. കാരണം മുപ്പത് ശതമാനമാണ് വർക്കൗട്ട് ബാക്കി എഴുപത് ശതമാനം ഡയറ്റാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA