ADVERTISEMENT

അരക്കെട്ടിനുണ്ടാകുന്ന അമിതമായ വണ്ണം പരിഹരിക്കപ്പെടുന്നതിനു ചെയ്യാവുന്ന യോഗാസനമാണ് നൗകാസനം. ദഹനപ്രക്രിയകള്‍ ശരിയായ രീതിയിൽ നടക്കുന്നതിനും ശ്വാസകോശം വികസിച്ചു കിട്ടുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ആസനം കൂടിയാണിത്.

ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തു വച്ചു കമഴ്ന്നു കിടക്കുക. അതോടൊപ്പം കൈകൾ രണ്ടും പുറകോട്ടു നീട്ടി വിരലുകൾ കോർത്തു പിടിക്കുക. ഈ നിലയിൽ സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകാലുകളും തലയും നെഞ്ചും തറയിൽ നിന്നും ഉയർത്തുകയും ശ്വാസംവിട്ടുകൊണ്ടു താഴുകയും ചെയ്യുക. 

ഇതേ പോലെ അഞ്ചോ ആറോ തവണകൾ കൂടി ആവർത്തിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കാൽമുട്ടുകൾ മടങ്ങാൻ പാടില്ല. അതേ പോലെ തലയും കാലുകളും ഒരേ പോലെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com