ADVERTISEMENT

ഡോക്ടറെ അകറ്റി നിർത്താൻ മാത്രമല്ല അധികമുള്ള ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും. ആപ്പിളിൽ നോൺ–ഡൈജസ്റ്റീവ് സംയുക്തങ്ങൾ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും– ഫുഡ് കെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

കുടലിൽ എത്തുന്നതു വരെ ആപ്പിളിലെ നാരുകളും പോളിഫിനോളുകളും ദഹിക്കുകയില്ല. ഇവ നല്ല ബാക്ടീരിയകളുടെ ഭക്ഷണമായിത്തീരുന്നു. കൂടാതെ ചീത്ത ബാക്ടീരിയ നീക്കം ചെയ്യാനും സഹായിക്കുന്നു. കാർബോഹൈഡ്രൈറ്റ് കൂടുതലുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം ആണ് ചീത്ത ബാക്ടീരിയകളെ നിലനിർത്തുന്നത്– ഫുഡ് സയന്റിസ്റ്റും ഗവേഷണത്തിനു നേതൃത്വം നൽകിയ ആളുമായ ഗിലിയാനോ നൊറാട്ടോ പറയുന്നു.

എന്തിനേറെ, മൈക്രോബിയൽ ബാലൻസ് നിലനിർത്താനും ഗുരുതരമായ ഇൻഫ്ലമേഷൻ കുറയ്ക്കാനും ആപ്പിൾ സഹായിക്കും. ആപ്പിളിലെ ചില സംയുക്തങ്ങളുടെ സാനിധ്യം വയറു നിറഞ്ഞതായി തോന്നിക്കുകയും ഇത് ഭക്ഷണം കൂടുതൽ കഴിക്കുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. പൊണ്ണത്തടിയുള്ളവരുടെ ഉദരത്തിന് ഒരു നിയന്ത്രണവും ഉണ്ടാകില്ല. അതുകൊണ്ട് ഉദരാരോഗ്യം മെച്ചപ്പെടുത്താനുള്ള മാർഗം ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക എന്നതാണെന്നും പഠനം പറയുന്നു.

നിങ്ങളുടെ ഉദരമാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതു മൂലം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

കൂടാതെ, ദിവസവും ആപ്പിൾ കഴിക്കുന്നതു മൂലം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുന്നു. പക്ഷാഘാതം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യത കുറയുന്നു. പോഷകങ്ങൾ എല്ലാം ലഭിക്കാനും വിശപ്പ് നിയന്ത്രിക്കാനും ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com