ADVERTISEMENT

ആരോഗ്യകരമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാൻ ലക്ഷ്യമിട്ടുള്ള 'ഫിറ്റ് ഇന്ത്യ' പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയ കായിക ദിനാഘോഷ ചടങ്ങുകളോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം.

കായികക്ഷമത അപാരമായ പ്രതിഫലം തരുന്ന നിക്ഷേപമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ വളർന്നതോടെ ഇന്ത്യക്കാരുടെ കായികക്ഷമത കുറഞ്ഞു. ഇപ്പോൾ അതേ സാങ്കേതികവിദ്യ തന്നെയാണ് നമ്മൾക്ക് ആരോഗ്യമില്ലെന്നു ചൂണ്ടിക്കാണിച്ചു തരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ വ്യായാമവും കായിക ഇനങ്ങളും ഉൾപ്പെടുത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഫിറ്റ് ഇന്ത്യ പദ്ധതി. കേന്ദ്ര സ്പോർട്സ് മന്ത്രി കിരൺ റിജിജു അധ്യക്ഷനായ സമിതി ഇതിനായി രൂപവൽക്കരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com