sections
MORE

ജിമ്മിൽ പോകാതെ ലളിതവ്യായാമങ്ങളിലൂടെ വയർ കുറയ്ക്കാം

belly fat
SHARE

ആഢ്യത്വത്തിന്റെ പ്രതീകത്തിൽനിന്ന് ഒരു കൂട്ടം രോഗാവസ്ഥകളിലേക്കുള്ള ക്ഷണമായി കുടവയർ മാറിയിരിക്കുകയാണ്. പണ്ട് പുരുഷൻമാർ മാത്രമാണ് ഈ പ്രശ്നം അഭിമുഖീകരിച്ചിരുന്നതെങ്കിൽ ഇന്ന് വയറുചാടൽ മൂലം വിഷമിക്കുന്ന സ്ത്രീകളും കുറവല്ല. വയർ കുറയ്ക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ജിമ്മിൽ പോകാതെ വയർ കുറയ്ക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ പരിചപ്പെടാം.

∙ നടത്തം അല്ലെങ്കിൽ ഓട്ടം വയറു കുറയ്ക്കാനുള്ള ആദ്യപടിയാണ്. കൂടുതൽ കൊഴുപ്പ് എരിച്ചു കളയാൻ ഇതിലൂടെ സാധിക്കും.

∙ സൈക്ലിങ് മികച്ച വയറു കുറയ്ക്കൽ വ്യായാമമാണ്. നടത്തവും സൈക്ലിങ്ങും ഇടവിട്ടാകാം.

∙ റിവേഴ്സ് ക്രഞ്ചസ് വ്യായാമങ്ങളും ചെയ്യാവുന്നതാണ്. മലർന്നു കിടന്ന ശേഷം പാദങ്ങൾ ക്രോസ് ചെയ്ത് കാലുകൾ മുട്ടുവരെ 90 ഡിഗ്രി ഇയർത്തിപ്പിടിക്കുക. ഒരു ബോളിന്റെയോ ബെഞ്ചിന്റെയോ സഹായത്തോടെയും ചെയ്യാം. ഇനി തലയും ചുമലുകളും തറയിൽ നിന്നുയർത്തുക. ഉയരുമ്പോള്‍ ശ്വാസം വിടണം. തല താഴ്ത്തുമ്പോൾ ശ്വാസം എടുക്കാം. രണ്ടുമൂന്നു തവണ വീതം 10–12 ആവർത്തനമാകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA