ADVERTISEMENT

കാര്യം വയസ്സ് നാൽപതിനോട് അടുത്തെങ്കിലും കരീനയെ കണ്ടു പഠിക്കണം എന്നാണ് പൊതുവേ ഫിറ്റ്‌ ഗുരുക്കള്‍ പോലും പറയുന്നത്. കാരണം ബോളിവുഡില്‍ ഇന്നത്തെ എല്ലാ ഫിറ്റ്നസ് ഫ്രീക്കുകളും ഫിറ്റ്‌ കാര്യത്തില്‍ പ്രചോദനമായി കാണുന്നത് നമ്മുടെ കരീന കപൂറിനെ തന്നെയാണ് എന്നതാണ് പരസ്യമായ രഹസ്യം. എങ്ങനെയാണ് ആരോഗ്യകരമായി ഫിറ്റായി ഇരിക്കേണ്ടത്, പോഷകസമ്പന്നമായ ഡയറ്റിങ് എന്താണ് എന്നതൊക്കെ കരീനയെ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ്.

പണ്ട് ബോളിവുഡില്‍ 'സൈസ് സീറോ ' തരംഗം കൊണ്ടുവന്ന ആളാണ്‌ കരീന. മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കരീനയ്ക്കും സെയ്ഫിനും തൈമൂര്‍ എന്ന മകന്‍ ജനിക്കുന്നത്. എന്നാല്‍ സാധാരണ പോലെ പ്രസവത്തിനു മുന്‍പോ ശേഷമോ കരീനയ്ക്ക് വലിയ മാറ്റം ഒന്നും സംഭവിച്ചില്ല. പ്രസവശേഷം മൂന്നുമാസം തികയും മുന്‍പുതന്നെ കരീന പഴയതിനെക്കാള്‍ കൂടുതല്‍ ഫിറ്റായി തിരികെയെത്തി.

എന്താണ് ശരിക്കും കരീനയുടെ സൗന്ദര്യരഹസ്യം? എങ്കില്‍ കേട്ടോളൂ അത് ഫോക്സ് നട്ട് അല്ലെങ്കില്‍ ലോട്ടസ് സീഡ് ആണ്. Makhanas എന്നാണ് ഇതിനെ പറയുന്നത്. ഹൈ ഫൈബര്‍, ലെസ്സ് കാലറി അതാണ്‌ ഫോക്സ് നട്ടിന്റെ ഗുണം. 

എവിടെ പോയാലും ഇതൊരു പാത്രം കരീന കയ്യില്‍ കരുതാറുണ്ട്‌. ഇതിലെ മഗ്നീഷ്യം ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ആന്റി ഏജിങ് എന്‍സൈം ഇതില്‍ ധാരാളമുണ്ട്. വറുത്തോ ബേക്ക് ചെയ്തോ ഇത് ഉപയോഗിക്കാം. രുചിക്ക് വേണേല്‍ റോക്ക് സാള്‍ട്ട് ചേര്‍ക്കാം. ആവശ്യം എങ്കില്‍ അല്‍പ്പം നെയ്യും കൂടി ചേര്‍ത്താല്‍ സംഗതി ബഹുരസം. ഇടയ്ക്കിടെ എന്തെങ്കിലും സ്നാക്സ് കഴിക്കാന്‍ തോന്നുമ്പോള്‍ ഇതൊരു പിടി കഴിച്ചാല്‍ ഗുണവും കിട്ടും ഫിറ്റ്നസും കൂടെ പോരും . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com