ADVERTISEMENT

ഭാരം കുറയ്ക്കുക എന്നത് പറയുന്നത്ര നിസ്സാരമല്ല. ഏറെ കഠിനാധ്വാനവും നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമേ അതു കഴിയൂ. എന്നാല്‍ അതിനൊന്നും മെനക്കെടാതെ ഡയറ്റ് പില്ലുകള്‍ കഴിച്ചും കുറുക്കുവഴികളിലൂടെയും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അനന്തരഫലമോ ദൂഷ്യവശങ്ങളോ ചിന്തിക്കാതെയുള്ള ഇത്തരം പ്രവൃത്തികളുടെ ദോഷം പിന്നീടാണ് അനുഭവിക്കുക എന്നു മാത്രം. 

ഭാരം കുറച്ചേ അടങ്ങൂ എന്നാണു തീരുമാനമെങ്കിൽ നിങ്ങളെ സഹായിക്കാന്‍ ഡയറ്റിനു സാധിക്കും. അത്തരം ഡയറ്റുകളെക്കുറിച്ച് അറിഞ്ഞാലോ ?

ലോ കാര്‍ബ് ഡയറ്റ്- വേഗം ഭാരം കുറയ്ക്കാൻ ഇതുതന്നെ മികച്ചത്. കാര്‍ബോഹൈഡ്രേറ്റ് ഏറ്റവും കുറഞ്ഞ അളവില്‍ കഴിച്ചുകൊണ്ടുള്ളതാണ് ഇത്. എന്നാല്‍ വൈറ്റമിന്‍, മിനറല്‍സ് എന്നിവ കൂടുതല്‍ കഴിക്കുകയും വേണം.

ഗ്രേപ്ഫ്രൂട്ട് ഡയറ്റ്- പേരുപോലെ തന്നെ മുന്തിരി ഉപയോഗിച്ചാണ് ഈ ഡയറ്റ്. ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ മുന്തിരിയിലുണ്ട്. ആയിരം കാലറി ഫാറ്റ് ഇതുവഴി ഒരുദിവസം പുറംതള്ളാം. കൂടെ ലോ കാര്‍ബോ അടങ്ങിയ ആഹാരം കൂടി കഴിച്ചാല്‍ ഉടന്‍ ഫലമറിയാം.

കാബേജ് സൂപ് ഡയറ്റ്- ബെല്ലി ഫാറ്റ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഉത്തമം. കാബേജ് സൂപ്പും വ്യായാമവും ഒരാഴ്ച മുടക്കാതെ ചെയ്താല്‍തന്നെ പത്തു പൗണ്ട് ഭാരം കുറയും. ഫൈബര്‍ അടങ്ങിയതാണ് കാബേജ്. ഫാറ്റ് പുറംതള്ളാനും ദഹനം എളുപ്പത്തിലാക്കാനും ഇത് മികച്ചതാണ്.

ജ്യൂസ് ഫാസ്റ്റ് ഡയറ്റ്- പച്ചക്കറികളും പഴങ്ങളും ചേര്‍ന്നതാണ് ഈ ഡയറ്റ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ലോ കാര്‍ബോ ആഹാരവും കഴിച്ച് ഈ ഡയറ്റ് ചെയ്തു നോക്കാം. 

വൈറ്റ് ബ്രെഡ്‌, പാസ്ത, മധുരപലഹാരങ്ങള്‍, ഷുഗര്‍ ഇവയൊക്കെയാണ് വയറ്റിലെ കൊഴുപ്പടിയാന്‍ കാരണമാകുന്ന പ്രധാന ആഹാരങ്ങള്‍. മദ്യം, വൈന്‍ എന്നിവ കൂടുതലായാലും വണ്ണം വയ്ക്കും. ഇവ ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com