ADVERTISEMENT

അമിതവണ്ണം കുറച്ച് ഫിറ്റ് ആകാൻ പല പരീക്ഷണങ്ങളും നടത്തിനോക്കാറുണ്ട് ചെറുപ്പക്കാർ. ഇവർക്ക് പരീക്ഷിക്കാൻ ഇതാ ഒരു പുതിയ ഡയറ്റ്. ഭക്ഷണപദാർഥങ്ങളിൽനിന്ന് ധാന്യം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഗ്രെയിൻ ഫ്രീ ഡയറ്റ് ആണിത്. ഗോതമ്പ്, അരി, ബാർലി, ഓട്സ് തുടങ്ങിയ ധാന്യാംശമുള്ള എല്ലാ പദാർഥങ്ങളും ഡയറ്റിൽനിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. ഇവയ്ക്കു പകരം പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മാംസം, മുട്ട, പാൽ, നട്സ്, എന്നിവ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുകയും വേണം. 

∙ എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്ന് നിർബന്ധമില്ല. ഉദാഹരണത്തിന് ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ഉള്ളവരിൽ ഈ ഡയറ്റ് വളരെ ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

∙ ശരീരത്തിലെ അസ്ഥിസന്ധികളിലെ നീർക്കെട്ട് കുറച്ച് കൂടുതൽ ഊർജസ്വലമാക്കാൻ ഈ ഡയറ്റിന് സാധിക്കുന്നു. അനാവശ്യമായി കാർബോ ഹൈഡ്രേറ്റ് അമിത അളവിൽ ശരീരത്തിലെത്തുന്നതിന്റെ ദൂഷ്യങ്ങളും ഒഴിവാക്കാം. ഇത് ശരീരത്തിന്റെ ഭാരം ബാലൻസ് ചെയ്യുന്നതിന് സഹായകമാണ്. 

∙ ഗ്രെയിൻ ഫ്രീ ഡയറ്റ് പിന്തുടരുന്നവർ ഭക്ഷണക്രമത്തിൽനിന്ന് പിസ, കുക്കീസ്, ബേക്കഡ് ബ്രെഡ്, പൊറോട്ട, തുടങ്ങിയവയും ഒഴിവാക്കേണ്ടി വരും. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ഭാരം കുറച്ച് ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കുന്നു.

∙ ധാന്യങ്ങൾ പൂർണമായി ഒഴിവാക്കുന്നതോടെ അത്രയും കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും നിങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നു. ഇതുമൂലം ശരീരത്തിലേക്ക് അനാവശ്യ കാലറികൾ എത്തുന്നതു തടയുന്നതിനും കൂടുതൽ പോഷക സമ്പന്നമായ പദാർഥങ്ങൾ കഴിക്കുന്നതിനും ഇടയാകുന്നു. 

∙ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ ഉത്തമമായ ഒരു ഡയറ്റാണ് ഗ്രെയിൻ ഫ്രീ ഡയറ്റ്. അമിതമായി ചോറും മറ്റും കഴിക്കുന്നതു മതിയാക്കി പച്ചക്കറികളിലേക്കും പഴങ്ങളിലേക്കും ഡയറ്റിന്റെ ശ്രദ്ധ തിരിക്കുന്നതോടെ നിങ്ങളുടെ ശരീരത്തിലെ ഷുഗർ നില ക്രമാനുഗതമായി താഴുന്നു. 

∙ ഗ്രെയിൻ ഫ്രീ ഡയറ്റ് ്പിന്തുടരുന്നവർക്ക് വിഷാദം, നിരാശ തുടങ്ങിയ മനോവിഷമങ്ങൾ കുറവായിരിക്കുമെന്നും പറയപ്പെടുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഈ ഡയറ്റിന് പ്രത്യേക പങ്കുണ്ടെന്ന് ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com