sections
MORE

ഒന്നിടവിട്ട ദിവസം ഡയറ്റിങ്; ഫിറ്റ്നസിന് എളുപ്പവഴി

fitness-diet
SHARE

ഡയറ്റിങ്ങിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്, പരീക്ഷിച്ചിട്ടുമുണ്ട്. എന്നിട്ടും കാര്യമായ മാറ്റം തോന്നുന്നില്ലെങ്കിൽ പുതിയൊരു തരം ഡയറ്റിങ് പരിചയപ്പെടാം. ഓൾട്ടർനേറ്റ് ഡേ ഫാസ്റ്റിങ് എന്നാണ് ഡയറ്റീഷ്യന്മാർ ഇതിനെ വിളിക്കുന്നത്. അതായത്, ഒന്നിടവിട്ട ദിവസങ്ങളിൽ ഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ഡയറ്റിങ്. അമിതവണ്ണം ഉള്ളവർക്കു മാത്രമല്ല, അല്ലാത്തവർക്കും ഫിറ്റ്നസ് നിലനിർത്താൻ ഇതു പരീക്ഷിക്കാം. 

ഓസ്ട്രേലിയയിലെ മെഡിക്കൽ സർവകലാശാലയിലാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. മധ്യവയസ്കരായ 60 പേരെ നാലാഴ്ച തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിലെ അംഗങ്ങളോട് ഒന്നിടവിട്ട ദിവസം ഉപവസിക്കാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഇവരെ നിരീക്ഷിച്ചതിൽനിന്നാണ് 12 മുതൽ 24 മണിക്കൂർ വരെ തുടർച്ചയായി ഉപവസിക്കുന്നത് ശരീരത്തിനു പുത്തനുണർവു നൽകുന്നുവെന്ന നിഗമനത്തിൽ എത്തിയത്.

ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം ശരീരത്തിലെ ദുർമേദസ്സിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തിൽ ശേഖരിച്ചുനിർത്തുന്നത് അനാരോഗ്യത്തിനു കാരണമായേക്കും. ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം ഈ കൊഴുപ്പ് തീർക്കുന്നതിന് ഉപകരിക്കുന്നു. ഒന്നിടവിട്ട് ഉപവസിച്ചവരുടെ ശരീരത്തിലെ ഭക്ഷണക്കൊഴുപ്പ് കൃത്യമായി ഉപയോഗിച്ചുതീരുന്നതായും കെട്ടിക്കിടക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നതായും കണ്ടെത്തി. ഇവർ ഭക്ഷണത്തോട് അനാവശ്യമായ ആർത്തി കാണിച്ചതുമില്ല.

ഭക്ഷണമര്യാദകളിലെ സംയമനം ശീലിക്കാൻ ഇത് അവർക്ക് അവസരമൊരുക്കി. ഉപവാസം അനുഷ്ഠിക്കുന്ന ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കുന്നതിനാൽ ശരീരത്തിലെ ജലാഗിരണത്തിന്റെ തോത് മെച്ചപ്പെടുന്നതായി കണ്ടെത്തി. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം, ഡയറ്റിങ് ചെയ്യുന്നയാൾക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കുറിച്ചോ അതിലെ കാലറിയെക്കുറിച്ചോ അനാവശ്യ ടെൻഷന്റെ പ്രശ്നവും ഉണ്ടായില്ല. 

ഭക്ഷണം കഴിക്കുന്ന ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഇല്ലാതെ കഴിക്കുന്നതിന്റെ സന്തോഷം ഇവർക്ക് അനുഭവപ്പെടുകയും ചെയ്തു. ഒന്നിടവിട്ട ദിവസം ഒന്നും കഴിക്കാതിരിക്കുമ്പോഴും അടുത്ത ദിവസം കഴിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഇവർക്ക് പോസിറ്റീവ് മോട്ടിവേഷനായി മാറുകയും ചെയ്തുവത്രേ. എല്ലായ്പ്പോഴും നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ മനസ്സിൽ അത് ഈറ്റിങ് ബ്ലോക്ക് ഉണ്ടാക്കുമെന്നു ഭക്ഷണവിദഗ്ധർ പറയുന്നു. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഓൾട്ടർനേറ്റ് ഡേ ഫാസ്റ്റിങ് ഏറെ സഹായകമായിരിക്കുമെന്നാണ് വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA