ADVERTISEMENT

ഡയറ്റുകള്‍ ക്രമീകരിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കൂടുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ആഹാരരീതി ശ്രദ്ധിക്കണം. ഹെല്‍ത്തി ഡയറ്റ് പാലിച്ചാല്‍ മാത്രം പോരാ, കഴിക്കുന്ന ആഹാരത്തിന്റെ കാലറി ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്. ആരോഗ്യകരമായ ആഹാരമാണെങ്കിലും കാലറി അധികമായാല്‍ ദോഷമാണ്.

മാര്‍ക്കറ്റില്‍ ലഭിക്കുന്ന ന്യൂട്രിഷന്‍ ബാറുകള്‍, സ്നാക്സ് എന്നിവയിലെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് എഴുതിയിട്ടുണ്ടാകും. പക്ഷേ അതൊക്കെ കൃത്യമാകണമെന്നില്ല. സാച്ചുറേറ്റഡ് ഫാറ്റ്, ഷുഗര്‍ എന്നിവ ധാരാളം അതിലുണ്ടാകും.

ധാരാളം വെള്ളം കുടിക്കാതെ ഒരു ഡയറ്റും വര്‍ക്ക്‌ ഔട്ട്‌ ആകില്ല. ആവശ്യത്തിനു വെള്ളം കുടിച്ചാല്‍ മാത്രമേ ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തില്‍ നടക്കൂ. അതുകൊണ്ടുതന്നെ വെള്ളംകുടി കുറച്ചാൽ ഒരു ഡയറ്റും നൂറുശതമാനം ഗുണം ചെയ്യില്ല.

ഒരു മണിക്കൂര്‍ ജിമ്മില്‍ ചെലവിട്ടാല്‍ പിന്നെ അന്നത്തെ ദിവസം ഒരു വ്യായാമവും ചെയ്യണ്ട എന്നാണു ചിലരുടെ വിചാരം. ഇതുകൊണ്ടു ഫലമില്ല. ലിഫ്റ്റ്‌ ഉപയോഗിക്കാതെ സ്റ്റെപ്പുകള്‍ കയറുക, നടക്കാന്‍ പോകുക എന്നിവയെല്ലാം അധിക കാലറി പുറംതള്ളാന്‍ സഹായിക്കും.

കാര്‍ഡിയോ വ്യായാമങ്ങളെ അപേക്ഷിച്ച് വെയിറ്റ് ലിഫ്റ്റിങ് തന്നെയാണ് കൂടുതല്‍ കാലറി കത്താന്‍ സഹായകം. മസില്‍ വികസിക്കാനും ഇതുതന്നെ നല്ലത്. മസില്‍ വര്‍ധിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് അഞ്ചു ശതമാനം കൂട്ടുകയും ചെയ്യും. ഡയറ്റ് പാലിക്കുന്നു എന്നു കരുതി എപ്പോഴും വെയ്റ്റ് ചെക്ക്‌ ചെയ്യേണ്ടതില്ല. ജിമ്മില്‍ പോയി തുടങ്ങിയാല്‍ മസില്‍ വികസിക്കാന്‍ തുടങ്ങും. ഇത് ചിലപ്പോള്‍ ഒരല്‍പം വെയിറ്റ് കൂടുതല്‍  കാണിച്ചേക്കാം. ഇതുകണ്ട്, ഭാരം ഒട്ടും കുറയുന്നില്ല എന്നു പറയുന്നതില്‍ കാര്യമില്ല. വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ത്തന്നെ വണ്ണം കുറയണം എന്നുമില്ല. ശരീരം ഒരു പുതിയ ഡയറ്റ് പ്ലാനിനോടോ വ്യായാമത്തോടോ പൊരുത്തപ്പെടാന്‍ സമയമെടുക്കും.

English Summary : Is your workout and diet making you gain weight?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com