ADVERTISEMENT

തിരക്കു മൂലം വ്യായാമത്തിനൊന്നും സമയം കിട്ടാത്തവരാണ് അധികവും. ഹൈദരാബാദ് സ്വദേശി അപൂർബ കുമാറും ഇങ്ങനെയൊരാളായിരുന്നു. ഒരു ഐടി കമ്പനിയുടെ ഡയറക്ടറായ ഈ 37കാരന്‍ തന്റെ ശരീരത്തിൽ ശ്രദ്ധിച്ചു തുടങ്ങിയത് പലതരം രോഗങ്ങള്‍ തലപൊക്കിയപ്പോള്‍ മാത്രമാണ്. കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിങ്ങനെ പല ജീവിതശൈലീരോഗങ്ങള്‍ അദ്ദേഹത്തിൽ കണ്ടെത്തി. അങ്ങനെയാണ് ഒരുമാറ്റം വേണമെന്ന് അപൂർബ തീരുമാനിച്ചത്.

പ്രാതലിൽനിന്നു തന്നെയാണ് അപൂർബ ഡയറ്റിങ് തുടങ്ങിയത്. രാവിലെ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷമുള്ള ഭക്ഷണം പ്രോട്ടീന്‍ സമ്പന്നമാക്കി. ഇ‍ഡ്‌ലി, പോഹ, ഉപ്പുമാവ്, പുഴുങ്ങിയ മുട്ട, ഏത്തപ്പഴം എന്നിവയായിരുന്നു മെനുവില്‍.

ഒരുപാത്രം ദാല്‍, സബ്ജി, രണ്ടു ചപ്പാത്തി, ഏതെങ്കിലും സലാഡ് എന്നിവ ഉച്ചയ്ക്കും. ഇടയ്ക്കുള്ള ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കി. അത്താഴം ഏഴിനു മുൻപ്. വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിന് മുൻപ് ഈത്തപ്പഴം, ഏത്തക്ക എന്നിവ കഴിക്കുമായിരുന്നു.

ഒരു നല്ല റണ്ണര്‍ കൂടിയാണ് ഇപ്പോള്‍ അപൂര്‍ബ. ഹൈദരാബാദ് റണ്ണര്‍ ടീമിനും തന്റെ കോച്ചിനുമാണ് അദ്ദേഹം അതിനു നന്ദി പറയുന്നത്. ആഹാരത്തെ ഒരിക്കലും വെറുക്കരുത്. നമുക്ക് ആവശ്യമുള്ള അളവില്‍ കഴിക്കുന്നതിലാണ് കാര്യം. ഭാര്യ സോണാലി ആണ് തന്റെ ഏറ്റവും വലിയ പ്രോത്സാഹനമെന്നും അപൂർബ പറയുന്നു. 127 കിലോയില്‍നിന്ന് ഇപ്പോള്‍ത്തന്നെ നാല്‍പത്തിയൊന്നു കിലോ താന്‍ കുറച്ചു കഴിഞ്ഞെന്നും അപൂർബ പറയുന്നു.

English summary : Belly Fat and Weght loss tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com