കഴിഞ്ഞ ഒരുകൊല്ലം കൊണ്ട് താന്‍ എട്ടരകിലോ ഭാരം കൂടിയ അവസ്ഥയിലായിരുന്നു എന്ന് റിയാലിറ്റി താരസുന്ദരി കിം കര്‍ദര്‍ഷിയാന്‍. ട്രെയിനര്‍ മേസില്ല അല്‍കൻട്രയുമായി ചേര്‍ന്ന് നല്‍കിയ ഒരു അഭിമുഖത്തിലാണ് കിമ്മിന്റെ വെളിപ്പെടുത്തല്‍.
ആഹാരശീലങ്ങള്‍ തന്നെയായിരുന്നു ഭാരം കൂടാന്‍ കാരണമായതെന്ന് 40 കാരിയായ കിം പറയുന്നു. വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു പക്ഷേ ആഹാരനിയന്ത്രണം നടത്തിയില്ല. ഇത് ഭാരം കൂട്ടി. ഇപ്പോള്‍ പഴയ പെര്‍ഫെക്റ്റ് ഷേപ്പിലേക്ക് മടങ്ങി വരികയാണെന്ന് കിം വെളിപ്പെടുത്തുന്നു.
നേരത്തെ തനിക്ക് ലൂപ്പസ് രോഗമുണ്ടെന്ന് കിം പറഞ്ഞിരുന്നു. രോഗപ്രതിരോധ സംവിധാനം ആ വ്യക്തിയുടെതന്നെ സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സ്വയം പ്രതിരോധകമായ ഒരു ശാരീരിക വൈകല്യമാണ് ലൂപ്പസ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന നീർവീക്കത്തിന്, സന്ധികൾ, ചർമം, രക്തകോശങ്ങൾ, മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ ശരീര സംവിധാനങ്ങളെ സ്വാധീനിക്കുവാൻ കഴിയും. പതിനഞ്ചുവര്‍ഷമായി ഈറ്റിങ് ഡിസോഡര്‍ ഉണ്ടെന്നും കിം പറയുന്നു.
English summary: Kim Kardashian West says she's gained 8.5 kg weight in the past year