ADVERTISEMENT

വർക്കൗട്ട് ചെയ്യും മുൻപ് ശരീരത്തിന് ഉന്മേഷം ഏകാൻ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് സാധാരണയാണല്ലോ. കഠിനമായി വിയർക്കുന്ന സെഷൻ ചെയ്യേണ്ടി വരുന്നതുകൊണ്ട് അതിനു മുൻപ് കഴിക്കുന്ന ഭക്ഷണം പ്രധാനമാണ്. വർക്കൗട്ടിനു മുൻപ് ശരിയായ ഭക്ഷണം കഴിച്ചില്ലെങ്കിൽ വയറിനു കനം, ഗ്യാസ്ട്രബിൾ ഇവയുണ്ടായി ബ്രേക്ക് എടുക്കേണ്ടി വരും. വർക്കൗട്ടിനു മുൻപ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

1. കാർബണേറ്റഡ് പാനീയങ്ങൾ

വർക്കൗട്ടിനു മുൻപ് കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കരുത്. ഓക്കാനം, വയറിനു കൊളുത്തിപ്പിടിക്കുന്ന വേദന ഇവയെല്ലാം ഉണ്ടാകാം. വർക്കൗട്ടിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് രണ്ടോ മൂന്നോ ഗ്ലാസ്സ് വെള്ളം കുടിക്കാം. 

2. പാൽ 

പാൽ നല്ല ചോയ്സ് ആണെന്നു തോന്നാമെങ്കിലും വർക്കൗട്ടിനു മുൻപ് അത്ര നല്ലതല്ല. മനം പിരട്ടലും ഗ്യാസ്ട്രബിളും എല്ലാം ഉണ്ടാകാം. പാൽ, തൈര്, പാൽക്കട്ടി ഇവയെല്ലാം ധാരാളം കൊഴുപ്പ് അടങ്ങിയതായതിനാൽ വർക്കൗട്ടിനു ശേഷം ഇവ കഴിക്കുന്നതു നല്ലതാണ്. 

3. പയർവർഗങ്ങൾ

പ്രോട്ടീൻ ധാരാളമുള്ള പയർവർഗങ്ങൾ ദഹിക്കാൻ സമയമെടുക്കും. നാരുകൾ ധാരാളം ഉള്ളതിനാലാണിത്. ദഹനക്കേട് ഉണ്ടാകാം എന്നതിനാൽ വർക്കൗട്ടിനു മുൻപ് പയർവർഗങ്ങൾ ഒഴിവാക്കാം. 

4. എരിവുള്ള ഭക്ഷണം

വർക്കൗട്ടിനു മുൻപ് എരിവുള്ള ഒന്നും വേണ്ടേ വേണ്ട. നെഞ്ചെരിച്ചിലും അസ്വസ്ഥതയും എല്ലാം ഉണ്ടാകാം. മലബന്ധവും ഉണ്ടാകും.

English summary: Food items you should avoid before your workout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com