ADVERTISEMENT

ആൾക്കുരങ്ങായും തേളായും ഞണ്ടായും രഞ്ജിത് സി.മേനോൻ മാറുമ്പോൾ അതു ആരോഗ്യ പരിപാലനത്തിന്റെ പുത്തൻ മൃഗചലനമായി മാറുന്നു. 

ആരോഗ്യ പരിപാലനത്തിനായി ലോകത്തു പലയിടത്തും കണ്ടെത്തിയ മാർഗമായ അനിമൽ ഫ്ളോ പഠിപ്പിക്കുന്ന ട്രെയ്നറാണു തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ബോൾട് ഫിറ്റ്നസ് ഉടമകൂടിയായ രഞ്ജിത്ത്. 

യന്ത്രങ്ങളില്ലാത്ത ജിം എന്ന പുത്തൻ രീതിയുമായി ഹെൽത്ത് ക്ളബ് തുടങ്ങിയ രഞ്ജിത്തിന്റെ പരിശീലന രീതികളിലൊന്നാണു മൃഗ ചലനം അതേ പടി അഭിനയിക്കുന്ന അനിമൽ ഫ്ളോ. കേരളത്തിൽ ആദ്യം ഈ രീതി തുടങ്ങിയ ഒരാളാണു രഞ്ജിത്. 

animal exercise

എല്ലാവർക്കും ഈ രീതി പറ്റില്ലെന്നു അദ്ദേഹം ഓർമിപ്പിച്ചു. ആദ്യ ഘട്ടത്തിലെ പ്രത്യേക പരിശീലനത്തിനു ശേഷമേ ഇതിലേക്കു വരാനാകൂ. മെയ് വഴക്കം നന്നായി ഉണ്ടാകുമെന്നതാണു പ്രത്യേകത. നമ്മുടെ കളരിയുടെ മറ്റൊരു രൂപംതന്നെ. വിവിധ ഡാൻസുകളും ഇത്തരം രീതികളും എക്സസൈസിനെ കൂടുതൽ ആനന്ദകരമാക്കുമെന്നു രഞ്ജിത് പറയുന്നു. 

English Summary: Animal Flow Exercises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com