ADVERTISEMENT

അടുത്ത വീട്ടിലെ കുട്ടി ഇമേജ് ആണ് ബോളിവുഡില്‍ പരിനീതി ചോപ്രയ്ക്ക്. സിനിമയില്‍ വന്ന കാലത്ത് ഫിറ്റ്‌നസ് പോരെന്ന പഴി ധാരാളം കേട്ട നടിയാണ് ഇവര്‍. ഫിറ്റ്നസ് റാണി പ്രിയങ്ക ചോപ്രയുടെ അടുത്ത ബന്ധുവായിട്ടു പോലും പരിനീതിക്ക് ആ സെന്‍സ് കിട്ടിയിട്ടില്ല എന്നുവരെ പലരും അടക്കം പറഞ്ഞു. പക്ഷേ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്  25  കിലോ ഭാരം കുറച്ചു പെര്‍ഫെക്ട് ഫിറ്റ്‌ ആയിരിക്കുകയാണ് താരം.

അടുത്തിടെ ഒരു ഷൂട്ടിങ് സൈറ്റില്‍ കാരറ്റും വെള്ളരിക്കയും കഴിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭാരം കുറയ്ക്കാന്‍ ഹെല്‍ത്തി ഈറ്റിങ് ആണ് തിരഞ്ഞെടുത്തതെന്ന് പരിനീതി പറയുന്നു.  30 കാരിയായ താരം ഇപ്പോള്‍ സൈന നെഹ്‌വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങില്‍ ആണ്. 

കുറഞ്ഞ കാലറി കഴിച്ചു ധാരാളം ഫാറ്റ് പുറംതള്ളുന്ന രീതിയില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുകയാണ് പരിനീതി ചെയ്തത്. ലോ കാലറി വെജീസ്, പഴങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ആഹാരം എന്നിവയാണ് ഡയറ്റിൽ ഉൾപ്പെടുത്തിയത്. വെള്ളരിക്ക, കാരറ്റ് എന്നിവ അടങ്ങിയ സലാഡ് കഴിച്ചാല്‍ അത് അരവണ്ണം കുറയ്ക്കുമെന്നു പരിനീതി പറയുന്നു. വെള്ളം ധാരാളം അടങ്ങിയതാണ് വെള്ളരി. വൈറ്റമിനുകളായ എ, ബി, കെ എല്ലാം ഇതിലുണ്ട്. കാരറ്റ് കഴിക്കുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല ബെല്ലി ഫാറ്റ് കുറയ്ക്കാനും സഹായിക്കുമെന്ന് പരിനീതി പറയുന്നു. 

English Summary: Weight loss and diet secrets of Parineeti Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com