പപ്പായ കഴിച്ചാൽ കുടവയറും ശരീരഭാരവും കുറയുന്നതിനു കാരണം ഇതാണ്

papaya
SHARE

ഈസി ആയി വെയ്റ്റ് കുറയ്ക്കാൻ പറ്റിയ ഡയറ്റ് അന്വേഷിക്കുകയാണോ? എങ്കിൽ ഭക്ഷണത്തിൽ പപ്പായ ഉള്‍പ്പെടുത്താൻ ഒട്ടും വൈകേണ്ട. കാലറി കുറഞ്ഞതും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതുമായ പപ്പായ ദിവസവും കഴിച്ചാൽ ശരീരഭാരവും വയറും വേഗം കുറയ്ക്കാൻ സാധിക്കും. 

പപ്പായ കഴിക്കുന്നതു കൊണ്ട് പോഷകങ്ങൾ എല്ലാം ശരീരത്തിനു ലഭിക്കും. പപ്പായയുടെ കുരുവാണ് ഭാരം കുറയ്ക്കാൻ കൂടുതൽ സഹായിക്കുന്നത്. ശരീരത്തിൽ നിന്നു വിഷാംശങ്ങളെ നീക്കി ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. ദഹനം എളുപ്പമാക്കാൻ ഇതിലെ നാരുകൾ സഹായിക്കുന്നു. 

ശരീരം അമിതമായി കൊഴുപ്പിനെ വലിച്ചെടുക്കാതെ പപ്പായക്കുരു സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പച്ചയ്ക്കോ പേസ്റ്റ് രൂപത്തിലോ പപ്പായക്കുരു കഴിക്കുന്നത് സൗഖ്യമേകും. പപ്പായ ഡയറ്റ് കൃത്യമായ ഇടവേളകളിൽ പിന്തുടരണം. ഭക്ഷണത്തോടൊപ്പം നിശ്ചിത അളവിൽ പപ്പായ കഴിക്കാം. 

പ്രഭാതഭക്ഷണമായി ഒരു ഗ്ലാസ് സ്കിം മിൽക്ക് കഴിക്കാം. ഒപ്പം ഒരു വലിയ ബൗൾ പപ്പായ സാലഡും. ഇത് പോഷസമ്പുഷ്ടവും ആരോഗ്യകരവുമാണ്. മുഴുധാന്യങ്ങളും ആവിയിൽ വേവിച്ച പച്ചക്കറികളും ഉച്ചയ്ക്ക് കഴിക്കാം. ഒപ്പം ഒരു ഗ്ലാസ് പപ്പായ ജ്യൂസും. 

പപ്പായ സ്മൂത്തി ആക്കി നട്സ് ചേർത്ത് ലഘുഭക്ഷണമായി പ്രധാനഭക്ഷണത്തിനിടയ്ക്കും കഴിക്കാം. രാത്രിയിൽ സൂപ്പ് കഴിക്കാം. ഒപ്പം പപ്പായയയും.

ശരീരത്തെ ഡീടോക്സ് ചെയ്യാനും ശരീരഭാരം കുറയ്ക്കാനും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പപ്പായ ഡയറ്റ് ശീലിക്കുന്നത് നല്ലതാണ്. 

English Summary: Here's how papaya can help you lose weight

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA