ADVERTISEMENT

ഭാരം കുറയ്ക്കാന്‍ ഓരോ വര്‍ഷവും സ്ഥിരമായി പ്ലാന്‍ ചെയ്യുമെങ്കിലും വൈകാതെ ആ പ്ലാനിങ്ങെല്ലാം വെള്ളത്തിലായവര്‍ അനവധിയാണ്. എന്നാല്‍ എവിടെയാണ് നിങ്ങളുടെ പ്ലാനിങ് തെറ്റിയത് ? അടുത്ത വട്ടം ആ പ്ലാനിങ് തെറ്റാതെ നിങ്ങള്‍ക്ക് ഭാരം കുറയ്ക്കാന്‍ സാധിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം.

ഒന്നു തിരിഞ്ഞു നോക്കുക - പലതരം ഡയറ്റുകള്‍ ഇതിനോടകം പരീക്ഷിച്ച ആളാകും നിങ്ങള്‍. നിങ്ങള്‍ക്കു ചേര്‍ന്ന ഒരു ആഹാരശീലം ആദ്യം മനസ്സിലാക്കുക എന്നതാണ് പ്രധാനം. പ്രാതൽ നന്നായി കഴിക്കുന്ന ആളാണെങ്കില്‍ അത് ഒഴിവാക്കിയുള്ള ഡയറ്റ് എടുക്കരുത്. പ്രാതല്‍ ഒഴിവാക്കിയാൽ പിന്നീട് ഒരുപാട് ആഹാരം കഴിച്ചെന്നും വരാം. 

ഡെഡ് ലൈന്‍ വേണ്ട - ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ വണ്ണം കുറയ്ക്കണം എന്നൊക്കെ ഡെഡ് ലൈന്‍ വച്ച് ഇരുന്നാല്‍ ശരിയാവില്ല. ഇടയ്ക്കു മുടക്കം വന്നാലും നിര്‍ത്തരുത്. ഭാരം ക്രമേണ മാത്രമേ കുറയൂ എന്നതാണ് വാസ്തവം. ഡെഡ് ലൈന്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കൂട്ടാന്‍ ആണ് സഹായിക്കുന്നത് എന്നോര്‍ക്കുക.

ഉറക്കവും സ്ട്രെസും- ആരോഗ്യകരമായ ജീവിതത്തില്‍ സ്ട്രെസും ഉറക്കവും വലിയ പങ്കു വഹിക്കുന്നുണ്ട്. സ്‌ട്രെസ് കുറഞ്ഞും നല്ല ഉറക്കം ലഭിച്ചും ജീവിച്ചാല്‍ മാത്രമേ അത് ശരീരത്തില്‍ പ്രതിഫലിക്കൂ. 

ചെറിയ മാറ്റങ്ങള്‍ പോലും ഗുണം ചെയ്യും - ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ പോലും വലിയ ഗുണം ചെയ്യും. ദിവസവും കോഫിയില്‍ ഉപയോഗിക്കുന്ന ഒരു സ്പൂണ്‍ പഞ്ചസാര കുറച്ചാല്‍തന്നെ അത് ശരീരഭാരത്തില്‍ പ്രതിഫലിക്കും.

സന്തോഷമായി ഇരിക്കുക - ഒരിക്കലും സ്‌ട്രെസ് അനുഭവിച്ചു കൊണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കില്ല. സ്വയം സ്നേഹിച്ചും സന്തോഷത്തോടെ കഴിഞ്ഞു കൊണ്ടും വേണം ഭാരം കുറയ്ക്കാന്‍.

English Summary: How to start a new weight loss journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com