ADVERTISEMENT

ഓരോരുത്തരുടെയും ശരീരത്തിൽ കൊഴുപ്പടിയുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർക്ക് വയറു ചാടുന്നു, ചിലർക്ക് കൈവണ്ണം കൂടുന്നു അങ്ങനെ. കഷ്ടപ്പെട്ട് ഡയറ്റ് നോക്കി വ്യായാമം ചെയ്ത് തടി കുറച്ചാലും ചിലപ്പോള്‍ കൈവണ്ണം പോകില്ല എന്നതാണ് സത്യം. കൈവണ്ണം കുറയ്ക്കാന്‍ വേണ്ട വ്യായാമങ്ങള്‍ ചെയ്‌താല്‍ മാത്രമേ അതു കുറയൂ. അത്തരം ചില വ്യായാമങ്ങള്‍ ഇതാ.

പുഷ് അപ്പ്

push-up

പുഷ് അപ് ആണ് കൈവണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വ്യായാമം എന്നു വേണമെങ്കില്‍ പറയാം. മിക്കവര്‍ക്കും അറിയാവുന്ന വ്യായാമ മുറയുമാണിത്. തറയില്‍ കമഴ്‍ന്നു കിടന്ന് കൈകള്‍ രണ്ടും ഇരുവശത്തായി കുത്തി, പാദങ്ങളും കൈപ്പത്തികളും തറയില്‍ അമര്‍ത്തി, കൈമുട്ടുകൾ നിവര്‍ത്തി ശരീരം ഉയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ന്നിരിക്കണം. 2 സെക്കൻഡ് ഈ നിലയില്‍ തുടര്‍ന്ന ശേഷം കൈമുട്ടുകള്‍ മാത്രം മടക്കി ശരീരം താഴ്ത്തണം.

ചിന്‍ അപ്പ്

chin-up

ഒരു ബാറില്‍ പിടിച്ച് പതിയെ ശരീരം ഉയര്‍ത്തുന്ന വ്യായാമം ആണിത്. ഓരോ വട്ടം പൊങ്ങുമ്പോഴും താടി ബാറിനു മുകളിലായി വരണം. ഇത് ചെറുതായി തുടങ്ങി പിന്നീട് എണ്ണം വര്‍ധിപ്പിക്കാം.

പ്ലാങ്ക് പൊസിഷന്‍

plank-position

ഒരു യോഗാ മാറ്റിലോ വൃത്തിയുള്ള പ്രതലത്തിലോ കമിഴ്ന്നു കിടക്കുക. അതിനു ശേഷം കൈമുട്ടുകളും കാൽ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയർത്തി നിലത്തിനു സമാന്തരമായി നിൽക്കുക. അതായത് കൈത്തണ്ടയും കാൽവിരലുകളും മാത്രം നിലത്തുറപ്പിച്ച് ശരീരം ഉയർത്തിപ്പിടിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം വളയാതെ ശ്രദ്ധിക്കുക. എത്ര സമയം ഇങ്ങനെ നിൽക്കാൻ പറ്റുന്നോ അത്ര നേരം നിൽക്കുക. 

ബൈസപ്പ് കൾസ് (Bicep curls)

bicep-curls

ഡംബെല്‍സ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഡംബെല്‍സ് പതിയെ കൈകളില്‍ പിടിച്ചു താഴേക്ക് കൊണ്ടു വന്ന ശേഷം ഷോള്‍ഡര്‍ ലെവലില്‍ ഉയര്‍ത്തുക.

ബാക്ക് എക്സ്റ്റന്‍ഷന്‍ -  (Super man - Back Extension)

back-extension

തറയില്‍ കമഴ്‍ന്നുകിടക്കുക. ശരീരം നിലത്തമർത്തി കാല്‍മുട്ടുകള്‍ മടക്കാതെ നിവര്‍ത്തിവച്ച നിലയില്‍ മുകളിലേക്ക് ഉയര്‍ത്തുകയും തലയും തോള്‍ഭാഗവും അതോടൊപ്പം മുകളിലേക്ക് ഉയര്‍ത്തുകയും വേണം.

English Summary: Got fat under your arms? Do these 5 exercises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com