ADVERTISEMENT

വെയിങ് മെഷനില്‍ നോക്കുമ്പോള്‍ ഭാരം കുറഞ്ഞു  കാണുന്നത് എല്ലാവർക്കും സന്തോഷമാണ്. ഡയറ്റിലാണെങ്കിൽ പറയുകയും വേണ്ട. വെയിങ് സ്കെയിലില്‍ നോക്കുമ്പോള്‍ മനസ്സില്‍ വയ്ക്കേണ്ട ചില സംഗതികള്‍ ഉണ്ട്. അത് നോക്കാം.

കണക്കു സൂക്ഷിക്കുക - ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോൾ ഒരു കണക്കു സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഉദേശിച്ച ഫലം എത്ര അളവില്‍ ലഭിക്കുന്നുണ്ട് എന്നറിയാനാണിത്.

എപ്പോള്‍ നോക്കണം - രാവിലെ ഉണരുമ്പോള്‍ നിങ്ങളുടെ വെയ്റ്റ് ചെക്ക്‌ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ശരീരം ഒരുറക്കം കഴിഞ്ഞു റിലാക്സ് ആയിരിക്കുകയും ഭക്ഷണം നന്നായി ദഹിക്കുകയും ചെയ്ത സമയമാണ് പ്രഭാതം. ആ സമയത്ത് വേണം ഭാരം നോക്കേണ്ടത്.

എത്ര വട്ടം നോക്കണം - ദിവസവും എത്ര ഭാരം കുറയുന്നു എന്ന് നോക്കേണ്ട കാര്യമില്ല. ആഴ്ചയില്‍ ഒരിക്കല്‍ ഭാരം നോക്കുന്നതാണ് നല്ലത്.

English Summary: Weight loss: keep in mind while weighing yourself on the scale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com