െചറിയ കാലത്തേക്ക് കീറ്റോ മികച്ചത്, എന്നാൽ ദീർഘകാലത്തേക്കോ?

keto-diet
SHARE

വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് ഏതെന്നു ചോദിച്ചാൽ കീറ്റോ ഡയറ്റ് എന്നാവും ഉത്തരം. 99 ശതമാനം കാലറിയും കൊഴുപ്പിൽ നിന്നും മാംസ്യ(protein)ത്തിൽ നിന്നും വെറും ഒരു ശതമാനം അന്നജത്തിൽ നിന്നും ലഭിക്കുന്ന ഡയറ്റ് ആണ് കീറ്റോ. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെ ഉണ്ടെങ്കിലും ഒരാഴ്ചയ്ക്കു ശേഷം കീറ്റോ ഡയറ്റ് ദോഷഫലങ്ങൾ ഉണ്ടാക്കും എന്ന് എലികളിൽ നടത്തിയ ഒരു പഠനം പറയുന്നു. 

പ്രമേഹസാധ്യതയും ഇൻഫ്ലമേഷനും കുറയ്ക്കാൻ മനുഷ്യനിൽ കീറ്റോ ഡയറ്റ് വളരെ ചെറിയ കാലത്തേക്ക് പിന്തുടരാവൂ എന്ന് നേച്ചർ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

വളരെയധികം പ്രശസ്തി നേടിയ ഡയറ്റാണ് കീറ്റോ. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുകയാണ് കീറ്റോ എന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യുഎസിലെ യേൽ സർവകലാശാലയിലെ വിശ്വദീപ് ദീക്ഷിത് പറയുന്നു.

കീറ്റോ ഡയറ്റിൽ അന്നജത്തിന്റെ (കാർബോഹൈഡ്രേറ്റിന്റെ) അളവ് വളരെ കുറവാണ്. ഇതുമൂലം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. പട്ടിണികിടക്കുമ്പോഴത്തെ അവസ്ഥയിൽ എങ്ങനെയോ അങ്ങനെ ശരീരം പ്രവർത്തിക്കുന്നു. തുടർന്ന് അന്നജത്തിനു പകരം കൊഴുപ്പിനെ കത്തിച്ചു കളയാൻ തുടങ്ങുന്നു. 

ഇന്ധനത്തിനു പകരമായി കീറ്റോൺ ബോഡീസ് എന്ന രാസവസ്തുക്കൾ ഉണ്ടാകുന്നു. കീറ്റോൺ ബോഡീസിനെ ശരീരം കത്തിക്കാൻ തുടങ്ങുമ്പോൾ പ്രൊട്ടക്ടീവ് ഗാമ ഡെൽറ്റ ടി ടിഷ്യൂ സെല്ലുകൾ ശരീരം മുഴുവൻ വ്യാപിക്കാൻ തുടങ്ങുന്നു. ഇത് പ്രമേഹ സാധ്യതയും ഇൻഫ്ലമേഷനും കുറയ്ക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഒരാഴ്ചത്തെ കീറ്റോ ഡയറ്റിനു ശേഷം എലികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻഫ്ലമേഷനും കുറഞ്ഞതായി കണ്ടു. 

എന്തായാലും കൊഴുപ്പ് വിഘടിപ്പിക്കപ്പെടുന്നതോടൊപ്പം തന്നെ കൊഴുപ്പ് ശേഖരണവും നടക്കുന്നുണ്ട്. ഗവേഷകർ പറയുന്നു. 

കൊഴുപ്പു കൂടിയതും അന്നജം കുറഞ്ഞതുമായ ഭക്ഷണം ഒരാഴ്ചയിലധികം തുടർച്ചയായി എലികൾ കഴിക്കുമ്പോൾ, അവർക്ക് കത്തിച്ചു കളയാൻ പറ്റാത്തതിലുമധികം കൊഴുപ്പ് ശരീരത്തിലെത്തുന്നു. ഇതു മൂലം പ്രമേഹവും പൊണ്ണത്തടിയും ഉണ്ടാകുന്നു. കൊഴുപ്പില്‍ പ്രൊട്ടക്ടീവ് ഗാമ ഡെൽറ്റാ ടി സെല്ലുകൾ അവർക്ക് നഷ്ടപ്പെടുന്നു. ദീക്ഷിത് പറഞ്ഞു. 

മനുഷ്യനിൽ ദീർഘകാലത്തേക്ക് കീറ്റോയുടെ ആരോഗ്യഗുണങ്ങൾ ലഭിക്കുമോ എന്നറിയാൻ ദീർഘകാല ക്ലിനിക്കൽ പഠനങ്ങൾ ആവശ്യമാണ് എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

അമിതഭാരമുള്ളവരിൽ പോലും പ്രമേഹപൂർവാവസ്ഥ (പ്രീഡയബറ്റിക്) യിലുള്ളവരിലും ഇത്തരമൊരു ഡയറ്റ് ഉപദ്രവകരമാകുമോ എന്നറിയാൻ ഈ ‍ഡയറ്റ് നിർദേശിക്കും മുൻപു തന്നെ ഒരു വലിയ ക്ലിനിക്കൽ ട്രയൽ നടത്തേണ്ടത് ആവശ്യമാണ് എന്നും ഗവേഷകർ പറയുന്നു.   

English Summary: Keto diet works best in small doses, harmful in longrun, study says

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA