ജീവിതംതന്നെ മാറ്റിമറിച്ച ആ ഡയറ്റിനെ കുറിച്ച് മലൈക അറോറ

malaika-arora-diet-secrets
SHARE

ആരോഗ്യകരമായ ഭക്ഷണരീതിയാണ് വീഗനിസം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ചിലർ വിചാരിക്കുന്നത് വീഗൻ ഡയറ്റ് പിന്തുടർന്നാൽ ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിന് ലഭിക്കില്ല എന്നതാണ്. എന്നാൽ ഇത് തെറ്റായ ധാരണയാണ്. 

വിരാട് കോലി, സോനം കപൂർ, ഓസ്കർ ജേതാവ് ജോ ക്വിൻ ഫീനിക്സ് തുടങ്ങി പല പ്രശസ്തരും വീഗനിസത്തിന്റെ വക്താക്കളാണ്. ബോളിവുഡ് താരം മലൈക അറോറയുടെ സൗന്ദര്യത്തിനു പിന്നിലും വീഗൻ ഭക്ഷണരീതി ആണെന്നറിയാമോ.

46 കാരിയായ മലൈക വീഗനിസത്തിലേക്ക് എത്തിയതിനെക്കുറിച്ചും അത് ജീവിതത്തിൽ വരുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ചും ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം വീഗൻ സുച്ചിനി ന്യൂഡിൽസിന്റെ ചിത്രവും റെസിപ്പിയും അവർ പോസ്റ്റ് ചെയ്തു.

ഏതാനും മാസങ്ങൾക്കു മുൻപാണ് മലൈക പൂർണമായും വീഗൻ ആയത്. തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ഇതു സഹായിച്ചതായി താരം പറയുന്നു. നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ശീലമാക്കിയ ഒരാൾ എന്ന നിലയ്ക്ക് വീഗനിസത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല. അതൊരു വെല്ലുവിളിയായിരുന്നെന്നും അവർ പറയുന്നു. 

മലൈക ഭക്ഷണക്കുറിപ്പുകൾ പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന അവർ ചോറും വെണ്ടയ്ക്കയും കിച്ച്ഡിയും ഉൾപ്പെട്ട ലളിതമായ ഊണിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

English Summary: Malaika Arora shares diet secrets

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA