അടിവയർ ഒതുക്കാൻ കുടിക്കാം ഈ നാലു പാനീയങ്ങൾ

belly-fat
SHARE

അടിവയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആളുകളെ വെട്ടിലാക്കുന്ന വില്ലനാണ്. വയർ ചാടുന്നത് മൂലമുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ മാത്രമല്ല ഇവിടെ വിഷയം. ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും ഇത് വഴി വയ്ക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല രക്തത്തിലെ കൊളസ്‌ട്രോൾ നില വർധിക്കുന്നതിനും ഇത് കാരണമാകുന്നു. വ്യായാമം ചെയ്ത് കൊഴുപ്പ് എരിച്ചു കളയുക എന്നതാണ് പ്രധാനമായും ചെയ്യാൻ കഴിയുന്ന കാര്യം. എന്നാൽ സമയക്കുറവ് അവിടെ വില്ലനാകുന്നു. ഈ അവസ്ഥയിൽ വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില പാനീയങ്ങളിലൂടെ അടിവയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ശ്രമിക്കാം. 

ഈ പാനീയങ്ങൾ കൊഴുപ്പ് എരിച്ചു കളയുന്നതിൽ ഏറെ മുന്നിലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എങ്കിലും വ്യായാമത്തോടൊപ്പം ചെയ്യുകയാണെങ്കിൽ ഇരട്ടി ഫലം ലഭിക്കും. മിതമല്ലാത്ത രീതിയില്‍ ആഹാരം കഴിക്കുന്നത് തടികൂടാന്‍ കാരണമാണ്. വെള്ളം കുടിക്കുക, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയിലൂടെ വയറിലടങ്ങിയ കൊഴുപ്പിനെ തടയുക എന്നതാണ് ആരോഗ്യകരമായ ശൈലി.

 മാച്ച 

ഗ്രീന്‍ ടീ വിഭാഗത്തില്‍പ്പെടുന്ന പാനീയമാണ് മാച്ച . ഈ പാനീയം പണ്ടു ജപ്പാനിലെ സന്ന്യാസിമാര്‍ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ് അകറ്റുക എന്നതിനൊപ്പം ഡിപ്രഷൻ, ഉത്കണ്ഠ എന്നിവക്കും മാച്ച ഒരു പരിഹാരമാണ്.. ശരീരത്തിലെ എനര്‍ജി, ആന്റി ഓക്‌സൈഡുകള്‍ എന്നിവ വലിയതോതില്‍ നിലനിര്‍ത്തി കൊഴുപ്പിനെ എരിച്ചു കളയുന്നതോടൊപ്പം കൊളസ്‌ട്രോള്‍ ലെവല്‍ നിലനിര്‍ത്താനും മാച്ച സഹായിക്കുന്നു. ഓണലൈനിൽ നിന്നും ഇത് വാങ്ങാൻ ലഭ്യമാണ്. 

ക്രാൻബെറി ജ്യൂസ് 

ക്രാൻബെറി ജ്യൂസ്  ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒരു ഉൽപ്പന്നമാണ്. ക്രാന്‍ബെറി ജ്യൂസിലടങ്ങിയ പ്രകൃതിദത്തമായ ഘടകങ്ങള്‍ ശരീരഭാരം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുകയും പ്രതിരോധശേഷി പ്രദാനം ചെയ്യുകയും ചെയ്യുന്നു. ക്രാന്‍ബെറി ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ ഒരുപരിധി വരെ ആന്റിബയോട്ടിക് മരുന്നുകളെ ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ സാധിക്കും. ക്രാന്‍ബെറി ജ്യൂസില്‍ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്‌സ്, പ്രോആന്തോസിയാനിന്‍, ആന്തോസിയാനിന്‍, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ സുഗമമാക്കുന്നു 

മഞ്ഞള്‍ ചായ

മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം ഉണ്ട്. മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. കുടവയർ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.  ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന  പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്.

ആപ്പിള്‍ സിഡര്‍ വിനാഗര്‍

ആപ്പിള്‍ സിഡര്‍ വിനാഗറിലെ   അസറ്റിക്ക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. ഭക്ഷണത്തോടുള്ള അമിതമായ താൽപര്യം കുറക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ വിനാഗർ എന്ന നിലയ്ക്കാണ് കലക്കി കുടിക്കേണ്ടത്. രാത്രിയിൽ ഭക്ഷണ ശേഷം കഴിക്കുന്നതാണ് ഉത്തമം. യൂറിക്ആസിഡ് പൂര്‍ണമായും മാറാനും ഇതു സഹായിക്കും. 

English Summary: 4 drinks that can help you get rid of belly fat

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA