ജയലളിതയായി കങ്കണയുടെ മേക്കോവര്‍; ഡയറ്റും ജീവിതചര്യയും താരം മാറ്റിയത് ഇങ്ങനെ

kangana
SHARE

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അഭ്രപാളികളില്‍ പകര്‍ത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. എ.എല്‍. വിജയ്‌ ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ ജയലളിതയായി എത്തുകയാണ് കങ്കണ. നന്നേ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളാണ്‌ കങ്കണ. എന്നാല്‍ ജയലളിതയാകാന്‍ വേണ്ടി കടുത്ത പരിശ്രമങ്ങളാണ് താരം നടത്തുന്നത്. 

സിനിമയിലെ കങ്കണ റണൗട്ടിന്റെ ഗെറ്റപ്പിനെ ചൊല്ലി വലിയ വിമർശനങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ ഇപ്പോൾ വിമർശകരുടെയെല്ലാം വായടപ്പിക്കുന്ന ഗെറ്റപ്പുമായാണ് താരം എത്തിയിരിക്കുന്നത്. ജയലളിതയുടെ ജന്മദിനത്തില്‍തന്നെയാണ് കങ്കണയുടെ പുതിയ ലുക്ക്‌ പുറത്തുവിട്ടത്. രൂപത്തിലും ഭാവത്തിലും കങ്കണ ജയയെ അനുസ്മരിപ്പിക്കുന്നു എന്നാണ് വിമര്‍ശകര്‍ പോലും പറഞ്ഞത്.

ഡയറ്റും വ്യായാമവും ഒരു സാഹചര്യത്തിലും മാറ്റി വയ്ക്കുന്ന ആളല്ല കങ്കണ. മണികര്‍ണിക എന്ന ചിത്രത്തിനു വേണ്ടി ശരീരം ടോണ്‍ ചെയ്തത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തലൈവിക്കു വേണ്ടി മൊത്തത്തില്‍ വലിയ മാറ്റങ്ങളാണ് കങ്കണ വരുത്തുന്നത്.

ജയലളിതയാകാൻ വേണ്ടി ആറു കിലോ ഭാരമാണ് താരം കൂട്ടിയത്. ചെറിയ ഡോസിൽ ഹോർമോൺ ഗുളികകളും ഭാരം കൂട്ടാനാവശ്യമായ ആഹാരങ്ങളും കഴിച്ചിരുന്നതായി താരം പറഞ്ഞു. 

പൊതുവേ സസ്യഭുക്കാണ് കങ്കണ. പോഷകസമ്പന്നമായ ആഹാരം മാത്രമാണ് കഴിക്കുക. എണ്ണമയമുള്ള ഒന്നും താരത്തിന്റെ മെനുവില്‍ ഉണ്ടാകില്ല. ഡാലിയ, അല്ലെങ്കില്‍ ഹോള്‍ ഗ്രെയിന്‍ സെറിയല്‍ എന്നിവയാകും മിക്കപ്പോഴും താരത്തിന്റെ പ്രാതല്‍. രണ്ടിലും ഫൈബര്‍ ധാരാളം. ഒപ്പം കൊളസ്ട്രോള്‍ തടയുകയും ചെയ്യും. ഫ്രഷ്‌ പഴങ്ങള്‍ ഇടയ്ക്കിടെ കഴിക്കുന്നതും പ്രോട്ടീന്‍ ഷേക്കും ശീലമുണ്ട്. സാലഡ്, അല്‍പം ചോറ്, അല്ലെങ്കില്‍ റൊട്ടിയും ദാലും ഇതാണ് കങ്കണയുടെ ഉച്ചഭക്ഷണം. പുഴുങ്ങിയ പച്ചകറികളും ഇതിലുണ്ട്. പച്ചക്കറി സൂപ്പും സലാഡും മാത്രമാണ് അത്താഴത്തിനു കഴിക്കുക. 

ആഴ്ചയില്‍ അഞ്ചു ദിവസവും വര്‍ക്ക്‌ ഔട്ട്‌ ചെയ്യും. 45  മിനിറ്റ് വ്യായാമം നിര്‍ബന്ധം. 10 മുതല്‍ 12 വരെ ഗ്ലാസ്‌ വെള്ളമാണ് ഒരു ദിവസം കുടിക്കുന്നത്. ഇത് ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കുമെന്നും കങ്കണ പറയുന്നു. 

English Summary: Kangana Ranaut is looking fabulous as Jayalalithaa: Here’s her diet and fitness regime

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA