ആടുജീവിതത്തിനായി പൃഥ്വി കുറച്ചത് 30 കിലോ; ഇത് അപകടമാണെന്നും താരം

prithviraj
SHARE

തന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിനു വേണ്ടിയുള്ള ശാരീരികമായ തയാറെടുപ്പിലാണ് ഇപ്പോൾ മലയാളത്തിന്റെ പ്രിയനായകൻ പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങുകയാണ്.

ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി കുറച്ചത്രേ. എന്നാൽ താരം പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാൻ താൻ ആരെയും നിർബന്ധിക്കില്ലെന്നും ഇത് അപകടകരമാണ് എന്നുമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സംവിധാനം ബ്ലെസിയാണ്.

English Sumary: Prithiraj to loss 30 kg for Aadujeevitham movie

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA